ചലച്ചിത്രം

ഷാഹിദ് കപൂര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം; ഒരാള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന സിനിമ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സെറ്റിലെ ജനറേറ്റര്‍ ഓപ്പറേറ്ററായ മുസാഫര്‍നഗര്‍ സ്വദേശി രാമു (30) ആണ് മരിച്ചത്. തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്ക് ചിത്രമായ കബിര്‍ സിങ്ങിന്റെ ഷൂട്ടിന് ഇടയിലായിരുന്നു അപകടം. മുസൂറിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഷൂട്ട്. 

സിനിമയുടെ ക്രൂമെമ്പര്‍മാരില്‍ ഒരാളായ രാമു ജനറേറ്ററിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനിടെ അപടകടത്തില്‍പെടുകയായിരുന്നു. ജനറേറ്ററിലെ ഇന്ധനം പരിശോധിക്കുന്നതിനിടെ കഴുത്തിലിട്ടിരുന്ന ഷോള്‍ ജനറേറ്ററിന്റെ ഫാനില്‍ കുരുങ്ങി. ഉടനെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

സന്ദീപ് വന്‍ഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിയാര അഡ്വാനിയാണ് നായികയായി എത്തുന്നത്. ജൂണ്‍ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം