ചലച്ചിത്രം

ഇത് പുരോഗമന കേരളത്തിനു തന്നെ നാണക്കേട്: പ്രിയനന്ദനന് നേരെയുണ്ടായ ആക്രമണത്തില്‍ സജിതാ മഠത്തില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ പ്രിയനന്ദന് നേരെയുണ്ടായ സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധമറിയിച്ച് നടി സജിതാ മഠത്തില്‍. നാഷനല്‍ അവാര്‍ഡ് നേടിയ, പ്രമുഖനായ ഒരു കലാകാരന്‍ ഇങ്ങിനെ അപമാനിക്കപ്പെട്ടത് ഒരിക്കലും അഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സജിതാ മഠത്തില്‍ വിയോജിപ്പ് അറിയിച്ചത്.

ശബരിമല വിഷയത്തില്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രിയനന്ദനെ ആക്രമിച്ചത്. ഇന്ന് രാവിലെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. പ്രിയനന്ദന്റെ തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദിച്ചു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സരോവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

പ്രിയനന്ദനനു നേരെയുള്ള ആക്രമണം കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. നാഷനൽ അവാർഡ് നേടിയ, പ്രമുഖനായ ഒരു കലാകാരൻ ഇങ്ങിനെ അപമാനിക്കപ്പെട്ടത് ഒരിക്കലും അഗീകരിക്കാനാവില്ല. ഇത് പുരോഗമന കേരളത്തിനു തന്നെ നാണക്കേടാണ്. ഇതുകൊണ്ടൊന്നും വിത്യസ്തമായ അഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനാവില്ല!കുറ്റവാളികളെ ഉടൻ പിടികൂടി മാതൃകാപരമായ ശിക്ഷാനടപടികൾക്ക് വിധേയരാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി