ചലച്ചിത്രം

അക്രമിക്കപ്പെട്ട നടിയെ അമ്മയില്‍ തിരിച്ചുകൊണ്ടുവരണം; യാഥാര്‍ത്ഥ്യത്തില്‍ വ്യക്തതയില്ല; കുറ്റാരോപിതന്‍ കുറ്റവിമുക്തനാകുന്ന സാഹചര്യം കണക്കിലെടുക്കണം: കുഞ്ചാക്കോ ബോബന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് സാഹചര്യം ഒരുക്കണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. നടി ആക്രമിക്കപ്പെട്ടതിനെ പറ്റി യഥാര്‍ത്ഥ വസ്തുത അമ്മയിലെ 
അംഗങ്ങള്‍ക്ക് ശരിയായി അറിയില്ല. കോടതി വിധി വന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയുമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സംഘടന ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ എക്‌സിക്യട്ടീവില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയില്ല. ഇരയായ നടിയ്‌ക്കൊപ്പമാണ് സംഘടനയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. നടി സംഘടനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ സംഘടനയിലെത്തിക്കണം. ഇക്കാര്യത്തില്‍ അമ്മയുടെ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ കുറ്റാരോപിതന്‍ കുറ്റവിമുക്തനാക്കപ്പെടുന്ന സാഹചര്യം കൂടി കണക്കിലെടുക്കേണ്ടെതുണ്ടെന്നും കുഞ്ചോക്കോ ബോബന്‍ പറഞ്ഞു.

നൂറ് നല്ല കാര്യംചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴിക്കേള്‍ക്കേണ്ടി വരും, ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം. എന്നാല്‍ എന്ത് ചെയ്യണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി