ചലച്ചിത്രം

അക്ക വിത്ത് ഇക്ക പോസ്റ്റിന് അശ്ലീല കമന്റുകള്‍; അജുവര്‍ഗീസ്‌പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി സണ്ണി ലിയോണിയ്ക്ക് കേരളത്തില്‍ നിറയെ ആരാധകരാണ്. മലയാളികളുടെ സ്‌നേഹം കണ്ട് മലയാള സിനിമയില്‍ കിട്ടുന്ന ഒരു അവസരവും സണ്ണി വേണ്ടെന്ന് വെക്കാറില്ല. ഇപ്പോള്‍ മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജയില്‍ അഭിനയിക്കുകയാണ് താരം. ചിത്രത്തില്‍ പാട്ട് രംഗത്തില്‍ മാത്രമാണ് താരമുള്ളത്. കഴിഞ്ഞ ദിവസമാണ് പാട്ടിന്റെ ചിത്രീകരണം നടന്നത്. ഇതോടെ മമ്മൂട്ടിയ്‌ക്കൊപ്പം സണ്ണി ലിയോണി ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അക്ക വിത്ത് ഇക്ക എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഈ ചിത്രം പോസ്റ്റ് ചെയ്ത നടന്‍ അജു വര്‍ഗീസിന് അവസാനം പോസ്റ്റ് പിന്‍വലിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. 

ട്രെന്‍ഡിങ് ക്യാപ്ഷനോടെയാണ് അജു വര്‍ഗീസ് ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് താഴെ ആശ്ലീല കമന്റുകള്‍ നിറഞ്ഞതോടെയാണ് താരം പോസ്റ്റ് പിന്‍വലിച്ചത്. മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോര്‍ഫ് ചെയ്ത ചിത്രങ്ങളായും കമന്റുകളെത്തി. ഭൂരിഭാഗവും വ്യാജ ഐഡികളില്‍ നിന്നായിരുന്നു. ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് ആക്ഷേപം ഏല്‍ക്കേണ്ടിവന്നത്. എന്നാല്‍ ഇതേ ചിത്രം അജു ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. 

സൂപ്പര്‍ഹിറ്റായ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോക്കിരിരാജയിലെ ഗെറ്റപ്പിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. സണ്ണി ലിയോണിയുടെ ആദ്യ മലയാളം ചിത്രമാണിത്. കൂടാതെ രംഗീല എന്ന ചിത്രത്തില്‍ സണ്ണി മുഴുനീള വേഷത്തില്‍ എത്തുന്നുണ്ട്. ഇതില്‍ അജു വര്‍ഗീസും അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം