ചലച്ചിത്രം

'അയാള്‍ എന്നെ വൃത്തികെട്ട വാക്ക് വിളിച്ചു, അപ്പോള്‍ തന്നെ കൊടുത്തു, ഒറ്റയടി മുഖത്ത്'; സംവിധായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി

സമകാലിക മലയാളം ഡെസ്ക്

ക്തമായ നിലപാടുകളാണ് ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയെ വ്യത്യസ്തയാക്കുന്നത്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍വെച്ച് എണ്‍പതുകളിലുണ്ടായ സംഭവത്തെക്കുറിച്ചാണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ഡബ്ബിങ്ങിനിടെ ഒരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് കേട്ട് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുകയല്ല ഭാഗ്യലക്ഷ്മി ചെയ്തത്. ശക്തമായി പ്രതികരിക്കുകയായിരുന്നു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 

റേപ്പ് ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് വേണ്ടിയാണ് ഭാഗ്യലക്ഷ്മിക്ക് ഡബ്ബ് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ റേപ്പിങ് ശരിയാകുന്നില്ല എന്നായി സംവിധായകന്‍. റേപ്പ് ചെയ്യുന്നത് വില്ലനല്ലേ, അയാള്‍ക്കല്ലേ അതു ശരിയാക്കാനാകൂവെന്ന് ഭാഗ്യലക്ഷ്മിയും തിരിച്ചടിച്ചു. എന്നെ വിടൂ എന്നെ വിടൂവെന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍ സംവിധായകന്‍ ഇതിലൊന്നും സംതൃപ്തനായില്ല. കുറച്ചു കഴിഞ്ഞ് അയാള്‍ എണീറ്റ് നിന്ന് ബഹളം തുടങ്ങി. 

ഒരു റേപ്പ് സീന്‍ പോലും ഒന്നു മര്യാദക്ക് ഡബ് ചെയ്യാനറിയില്ലെങ്കില്‍ പിന്നെന്തു ഡബ്ബിങ് ആര്‍ട്ടിസ്റ്റാണു നിങ്ങളെന്നു ചോദിച്ച് സംവിധായകന്‍ ഒരു വൃത്തികെട്ട വാക്കു വിളിച്ചു പറഞ്ഞു. ഇത് കേട്ട് സഹികെട്ട് താന്‍ ഈ ചിത്രത്തില്‍ ഡബ്ബ് ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി പുറത്തേക്കിറങ്ങി. എന്നാല്‍ സംവിധായകന്‍ പിന്നാലെ വന്ന് എടീ പോടീയെന്നൊക്കെ ചീത്ത വിളിച്ചു തുടങ്ങി. 

'അതു ശരി, അങ്ങനെ നീ പോകുമോ നിന്നെക്കൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടേയുള്ളൂവെന്നായി അയാള്‍. കയറെടീ അകത്ത് എന്നു പറഞ്ഞായി പിന്നീട് ശാസനം. എടീ പോടീയെന്നൊക്കെ വിളിച്ചാല്‍ വിവരമറിയുമെന്ന് ഞാന്‍ പറഞ്ഞു. വിളിച്ചാല്‍ എന്തു ചെയ്യുമെന്നായി അയാള്‍. ഒന്നു കൂടി വിളിച്ചു നോക്ക് എന്നു ഞാനും പറഞ്ഞു. അയാള്‍ വീണ്ടും വിളിച്ചു. അപ്പോള്‍ തന്നെ കൊടുത്തു, ഒറ്റയടി മുഖത്ത്!'

ഇത് കണ്ട് എ വി എം സ്റ്റുഡിയോയുടെ ഉടമ ശരവണന്‍ സാര്‍ ഓടി വന്ന് കാര്യം തിരക്കി. സംഭവം പറഞ്ഞപ്പോള്‍ ഈ സ്റ്റുഡിയോയില്‍ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്നു സംവിധായകന് അദ്ദേഹം താക്കീതു നല്‍കി. ഇതിനെതുടര്‍ന്ന് പിന്നീട് ആ സിനിമ താന്‍ വേണ്ടെന്നുവെച്ചെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്