ചലച്ചിത്രം

ചലഞ്ച് ഏറ്റെടുക്കാതെ എങ്ങനെ? ബോട്ടില്‍ ക്യാപ് ചലഞ്ചുമായ് അക്ഷയ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

സ് ബക്കറ്റ് ചലഞ്ചിനും കികി ചലഞ്ചിനും ശേഷം സോഷ്യല്‍ മീഡിയയില്‍  പ്രചാരം ലഭിക്കുന്ന കുപ്പിയുടെ അടപ്പ് കാല്‍ക്കൊണ്ട് തുറക്കുന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. മറ്റ് ചലഞ്ചുകളെപ്പോലെ അത്ര എളുപ്പമല്ലാത്ത ഈ ചലഞ്ച് ചെയ്യാതിരിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞ് കൊണ്ടാണ് അക്ഷയ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഹോളിവുഡ് നടന്‍ ജേസണ്‍ സ്റ്റാഥമിന്‍ ആണ് ബോട്ടില്‍ ക്യാപ് ചലഞ്ചുമായി സോഷ്യല്‍മീഡിയ കീഴടക്കിയത്. ഇദ്ദേഹത്തെ പിന്‍തുടര്‍ന്നാണ് നടന്‍ അക്ഷയ്കുമാര്‍ രംഗത്തെത്തിയത്. ഫിറ്റ്‌നെസ് സംരംക്ഷണത്തിന്റെ ഭാഗമായി താനും ചലഞ്ച് ഏറ്റെടുക്കുകയാണെന്നും ജേസണിന്റെ വീഡിയോ കണ്ട് അതു പോലെ ചെയ്യാതിരിക്കാനായില്ലെന്നും പറഞ്ഞുകൊണ്ടാണ് അക്ഷയ് ബോട്ടില്‍ ക്യാപ് ചലഞ്ച് പരീക്ഷിക്കുന്ന വീഡിയോ ഫേസ്ബക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജേസണ്‍ സ്റ്റാഥമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താനിതു ചെയ്യുന്നതെന്നും പരീക്ഷിച്ചു വിജയിച്ചാല്‍ ഇനിയുമിനിയും താന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുമെന്നും അക്ഷയ് പോസ്റ്റിലൂടെ പറയുന്നുണ്ട്. ആരാധകരോടും ബോട്ടില്‍ ക്യാപ് ചലഞ്ച് പരീക്ഷിച്ച് നോക്കാന്‍ അക്ഷയ് പറയുന്നു. 

ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടില്‍കാപ് ചാലഞ്ച്. കുപ്പിയില്‍ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താല്‍ ചാലഞ്ചില്‍ നിന്നും പുറത്തുപോകും. അല്‍പം ആയോധനകല പഠിച്ചവര്‍ക്കെ ബോട്ടില്‍ കാപ്പ് ചലഞ്ചില്‍ പങ്കെടുക്കാനാവൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ