ചലച്ചിത്രം

മുന്നറിയിപ്പ് കൊണ്ടും കാര്യമില്ല! സിനിമയില്‍ മദ്യപാന പുകവലി രംഗങ്ങള്‍ വേണ്ട  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമയില്‍ മദ്യപാന പുകവലി രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ നിര്‍ദേശം. കുട്ടികള്‍ അനുകരിക്കുമെന്നതിനാലാണ് ഇത്തരം രംഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയ ശേഷം മാത്രമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും അനുമതി നല്‍കാവൂ എന്ന് ആവശ്യപ്പെട്ട് നിയമസഭാ സമിതി സെന്‍സര്‍ ബോര്‍ഡിന് ശുപാര്‍ശ നല്‍കി. 

നിലവില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ഇത്തരം രംഗങ്ങള്‍ അവതരിപ്പിക്കുന്നത്. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്. പി. അയിഷ പോറ്റി എംഎല്‍എ ആണ് സമിതിയുടെ അധ്യക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം