ചലച്ചിത്രം

'കങ്കണയെ വെറുക്കുന്നവര്‍ മോദിയെ വിമര്‍ശിക്കുന്നവരും പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരുമാണ്'; ആരോപണവുമായി രംഗോലി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിക്കുന്നവര്‍ പ്രത്യേക അജണ്ടയുള്ളവരാണെന്ന് സഹോദരിയും മാനേജരുമായ രംഗോലിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഹിന്ദുത്വത്തിന്റേയും വിമര്‍ശിക്കുന്നവരും പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരും ആയിരിക്കും അത്തരത്തിലുള്ളവര്‍ എന്നാണ് രംഗോലിയുടെ കണ്ടുപിടുത്തം. ട്വിറ്ററിലൂടെയാണ് കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ അവര്‍ ആരോപണം ഉന്നയിച്ചത്. 

'കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. അക്രമണസ്വഭാവമുള്ളവരുമായിരിക്കും.' രംഗോലി ട്വീറ്റ് ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ ആളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നത്. കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കിടയില്‍ ഈ പ്രത്യേകതയില്ലാത്ത ഒരാളെ കാണിച്ചുതരികയാണെങ്കില്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് അടച്ചുപൂട്ടാമെന്നും രംഗോലി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം