ചലച്ചിത്രം

'നീ എനിക്കെന്നും സ്പെഷ്യല്‍, വല്ലാതെ മിസ് ചെയ്യുന്നു ബാലാ'- പിറന്നാൾ ആശംസയുമായി സ്റ്റീഫൻ ദേവസി

സമകാലിക മലയാളം ഡെസ്ക്

കാലത്തില്‍ മരണമടഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്  സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി. ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു സ്റ്റീഫൻ ദേവസ്സി പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്നത്. 

"പിറന്നാളാശംസകള്‍ ബാലാ. നമ്മള്‍ പങ്കുവച്ച ഓര്‍മ്മകള്‍,തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മിക്കും. നീ എനിക്കെന്നും സ്പെഷ്യല്‍ ആയ വ്യക്തിയായിരുന്നു, ഇനിയും അതങ്ങനെ തന്നെയാകും. ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുന്നു."ബാലഭാസ്‌കറിനും ശിവമണിക്കും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സ്റ്റീഫൻ കുറിപ്പ് പോസ്റ്റ് ചെയ്തത്. 

ഉറ്റ സുഹൃത്തുക്കളായിരുന്ന സ്റ്റീഫനും ബാലഭാസ്‌കറും ചേർന്നുള്ള ഫ്യൂഷൻ സംഗീതാസ്വാദകർക്ക് എക്കാലത്തും പ്രിയപ്പെട്ടതായിരുന്നു.  കീബോര്‍ഡെടുത്ത് സ്റ്റീഫനും വയലിനുമായി ബാലഭാസ്‌ക്കറും വേദിയിലെത്തുന്നത് ആസ്വാദകർക്ക് ആവേശമായിരുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ പള്ളിപ്പുറത്തു വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചുണ്ടായ അപകടമാണ്  മലയാളികളുടെ പ്രിയപ്പെട്ട കലാകരാനെ എന്നന്നേക്കുമായി നഷ്ടമാക്കിയത്. മകള്‍ തേജസ്വിനി ബാല അപകട ദിവസവും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയുമാണ് മരിച്ചത്. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി  ജീവിതത്തിലേക്ക് പിച്ചവച്ച് തുടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി