ചലച്ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട പൂച്ചക്കണ്ണന്‍ വില്ലന്‍; മകളുടെ കുറിപ്പിലൂടെ വീണ്ടും നിറഞ്ഞ് ഗാവിന്‍ പക്കാര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന പൂച്ചക്കണ്ണുള്ള സുന്ദരനായ വില്ലനെ ആരും മറന്നു കാണില്ല. അക്കാലത്ത് വിദേശിയായ വില്ലന് ഒരു മുഖം മാത്രമാണ് ഉണ്ടായിരുന്നത്. ഗാവിന്‍ പക്കാര്‍ഡ്. നിരവധി ഹിറ്റ് സിനിമകളില്‍ ഭാഗമായിരുന്ന അദ്ദേഹം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഗാവിന്‍ പക്കാര്‍ഡിന്റെ മകളും മോഡലുമായ എറീക പക്കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന വില്ലനെ വീണ്ടും ഓര്‍ക്കാര്‍ കാരണമായത്. 

അച്ഛന്റെ ജന്മ വാര്‍ഷിക ദിനത്തിലാണ് പഴയ ഫോട്ടോയ്‌ക്കൊപ്പം അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പ് എറീക്ക പങ്കുവെച്ചത്. മരിച്ചുപോയ അച്ഛനെക്കുറിച്ചുള്ള മുംബൈ മോഡലിന്റെ കുറിപ്പിലൂടെയാണ് മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട വില്ലനെ വീണ്ടും കണ്ടെത്തിയത്. അച്ഛന്റെ കൈയില്‍ തൂങ്ങിയാടുന്ന കുട്ടി എറീക്കയുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കൂടെ സഹോദരി കമില്ലെയേയും കാണാം. മികച്ച ശരീരമുള്ള എറീക്കയുടെ അച്ഛനെയാണ് കൂടുതല്‍ പേരും ശ്രദ്ധിച്ചത്. 

വിസ്‌കി ആസ്വദിച്ചുകൊണ്ട് എന്നെയും കമില്ലെയും നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് ഉറപ്പാണ്. വി മിസ് യു എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഹിന്ദി-മലയാളം സിനിമകളില്‍ ത്രസിപ്പിക്കുന്ന വില്ലന്‍ വേഷങ്ങള്‍ ചെയ്ത ഗാവിന്‍ പക്കാര്‍ഡാണ് ചിത്രത്തിലെ ഫിറ്റ്‌നസ് മാന്‍ എന്നു തിരിച്ചറിഞ്ഞതോടെ നിരവധി സിനിമാപ്രേമികള്‍ ഗാവിനെക്കുറിച്ചുള്ള സിനിമാസ്മരണകള്‍ പങ്കുവച്ചു. ഏഴു വര്‍ഷം മുന്‍പാണ് മുംബൈയിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ ശ്വാസകോശരോഗം ബാധിച്ച് ഗാവിന്‍ മരിക്കുന്നത്. സീസണ്‍, ആര്യന്‍, ബോക്‌സര്‍, ജാക്‌പോട്ട്, ആനവാല്‍ മോതിരം, ആയുഷ്‌കാലം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഗാവിന്‍ അഭിനയിച്ചിട്ടുണ്ട്. 

അവ്രില്‍ പക്കാര്‍ഡ് ആണ് എറീകയുടെയും കമില്ലെയുടെയും അമ്മ. ഗാവിനും അവ്രിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നു. ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന മോഡലാണ് എറീക. രണ്‍ബീര്‍ കപൂറിനൊപ്പം രണ്ട് പരസ്യ ചിത്രങ്ങളിലും എറീക്ക അഭിനയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന