ചലച്ചിത്രം

ദുല്‍ഖറിനായി ഒരു സര്‍പ്രൈസ്; ഡിയര്‍ കോമ്രേഡ്സ്; മലയാളത്തിലേക്ക് ഇപ്പോള്‍ ഇല്ല; വിജയ്  ദേവരകൊണ്ട

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനെന്ന് തെലുങ്ക് സൂപ്പര്‍താരം വിജയ്‌ േദവരകൊണ്ട. ഡിയര്‍ കോമ്രേഡ് എന്ന സ്വന്തം ചിത്രത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതാണ് വിജയ്‌ േദവരകൊണ്ട. ദുല്‍ഖര്‍ സല്‍മാന്‍ തനിക്ക് സഹോദരനെപ്പോലെയാണെന്നും ദുല്‍ഖറിന്റെ ആരാധകനാണെന്നും പറഞ്ഞ വിജയ് ദുല്‍ഖറിനായി ഒരു സര്‍പ്രൈസ്‌ ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാനെ ഏറെ ആരാധിക്കുന്ന നടനാണെന്നും. മഹാനടി എന്ന ചിത്രത്തില്‍ ഒപ്പം അഭിനയിച്ചതിനപ്പുറം ദുല്‍ഖറിന്റെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുള്ള ആരാധകനാണ് താനെന്നും പറഞ്ഞു.

മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്, പക്ഷേ, മലയാളം പഠിച്ച ശേഷമേ അഭിനയിക്കുകയുള്ളൂവെന്നും തെലുങ്ക് സൂപ്പര്‍ താരം  വിജയ് ദേവരകൊണ്ട. ജൂലൈ 24ന് റിലീസ് ചെയ്യുന്ന  'ഡിയര്‍ കോമ്രേഡി'ന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. തമിഴ് ശരിക്കറിയാതെയാണ് 'നോട്ട' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്. പക്ഷേ, വളരെ ബുദ്ധമുട്ടായിരുന്നു. അതിനാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പഠിച്ച ശേഷം മാത്രമേ ആ സാഹസത്തിന് മുതിരുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയും വിജയ് ദേവര കൊണ്ടയ്‌ക്കൊപ്പം എത്തിയിരുന്നു.

കോമ്രേഡ് എന്നത് കേരളത്തിലെ ജനപ്രിയ വാക്കാണ്. ഒരാളുടെ ചീത്ത കാലത്തും നല്ല കാലത്തും കൂടെയുണ്ടാകുന്ന, പരാജയത്തിലും വിജയത്തിലും ഒപ്പം നില്‍ക്കുന്ന, ഒരുമിച്ച് നിന്ന് പോരാടുന്ന സുഹൃത്താണ് കോമ്രേഡ്. തന്റെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡ് പറയുന്നത് അത്തരമൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം ഉള്‍പ്പടെ മൂന്ന് ഭാഷകളിലായുള്ള ചിത്രം 26ന് തിയറ്ററുകളിലെത്തും.

മുപ്പത് തികയുംമുന്‍പെ തെലുങ്കിലെ സൂപ്പര്‍താരപദവിയിലെത്തിയ വിജയ്‌ േദവരകൊണ്ട. ഇതരഭാഷകളില്‍ അടക്കം പണംവാരിയ അര്‍ജുന്‍ റെഡ്ഡി പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് വിജയ്‌ േദവരകൊണ്ടയുടെ പുതിയ ചിത്രം ഡിയര്‍ കൊമ്‌റേഡ് മലയാളത്തിലേക്കും മൊഴിമാറ്റിയെത്തുന്നത്. ഇതരഭാഷാചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ലഭിക്കുന്ന വലിയ സ്വീകാര്യത കണ്ടറിഞ്ഞാണ് പ്രണയവും രാഷ്ട്രീയവും ആക്ഷനും കോര്‍ത്തിണക്കിയ സിനിമയുടെ പ്രചാരണത്തിന് വിജയ്‌ േദവരകൊണ്ട നടി രാഷ്മിക മന്ദാനയ്‌ക്കൊപ്പം കൊച്ചിയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍