ചലച്ചിത്രം

'ആലുവയില്‍ ട്രാഫിക് ബ്ലോക്കുണ്ടായാല്‍ ചെന്നൈയിലിരിക്കുന്ന എന്നെ വഴക്ക് പറയും': ബാബുരാജ് ഇങ്ങനെയാണെന്ന് വാണി വിശ്വനാഥ്

സമകാലിക മലയാളം ഡെസ്ക്

ബാബുരാജ്- വാണി വിശ്വനാഥ് പ്രണയകഥ പ്രേക്ഷകര്‍ ഏറെ വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. വില്ലനെ പ്രണയിച്ച നായികയെ അല്‍ഭുതത്തോടെയല്ലാതെ എങ്ങനെ ഓര്‍ക്കും. അഞ്ച് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷം ഇവര്‍ വിവാഹിതരായി. വാണി പിന്നീട് സിനിമയില്‍ സജീവമല്ലെങ്കിലും ബാബുരാജ് സിനിമയില്‍ വേരുറപ്പിക്കുകയായിരുന്നു.

അന്നത്തെ വില്ലനല്ല ഇപ്പോള്‍ അദ്ദേഹം. ക്യാരക്ടര്‍ വേഷങ്ങളും കോമഡി കഥാപാത്രങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്ന നിരവധി ആരാധകരുള്ള താരമാണ് ഇന്ന് ബാബുരാജ്. ഒടുവില്‍ സംവിധാനത്തിലും കൈവെക്കാനൊരുങ്ങുകയാണ്. ഇതിനിടെ തങ്ങള്‍ പ്രണയിച്ചതെങ്ങനെയെന്ന് തുറന്ന് പറയുകയാണ് വാണിയും ബാബുരാജും. 

ഒരു സിനിമയിലെ പ്രണയഗാനമാണ് ഇവരുടെ പ്രണയത്തിന് നിമിത്തമായത്. സിനിമയില്‍ വില്ലനായ ബാബുരാജും നായികയായ വാണി വിശ്വനാഥും ഒരു സിനിമയില്‍ പോലും ജോഡിയായെത്തിയിട്ടില്ല. പക്ഷേ അവര്‍ പ്രണയിച്ചു.

ഒരു സിനിമാ ഷൂട്ടിങ്ങിനിടെ വാണി ഒരു പാട്ടിന്റെ ചരണം പാടി. അതിന്റെ പല്ലവി എന്താണെന്ന് ബാബു രാജിനോട് ചോദിച്ചു. ബാബുരാജിന് അത് അറിയില്ലെന്നാണ് വാണി കരുതിയത്. പക്ഷേ ബാബു ആ പാട്ടിന്റെ പല്ലവി പാടി. അവിടെയായിരുന്നു ഇവരുടെ സൗഹൃദം തുടങ്ങുന്നത്. പിന്നെ ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങി.

പിന്നീടുള്ള തുറന്ന സംസാരങ്ങളില്‍ താന്‍ വിചാരിച്ചപോലെയല്ല ബാബുരാജ് എന്ന് വാണിയ്ക്ക് തോന്നി. അത് തന്റെയുള്ളില്‍ പ്രണയമുണ്ടാകാന്‍ കാരണമായെന്ന് വാണി പറയുന്നു. എന്തായാലും അഞ്ചു വര്‍ഷം പ്രണയിച്ചതിന് ശേഷം ഇവര്‍ വിവാഹിതരായി. രണ്ട് കുട്ടികളും ഉണ്ട്. 

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കപ്പുറവും പഴയ പ്രണയം ബാക്കിയാകുന്നുണ്ട് ഇരുവരുടെയുമുള്ളില്‍. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും വഴക്കാണെന്നാണ് വാണി പറയുന്നത്. 'ആലുവയില്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടായാല്‍ ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ചു വഴക്ക് പറയും. അതൊരു രസമാണ്. എനിക്കതറിയാവുന്നത് കൊണ്ട് ദേഷ്യമില്ല'- വാണി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ