ചലച്ചിത്രം

ജ്യോതികയുടെ അടുത്ത ചിത്രം 'പൊന്‍മകള്‍ വന്താല്‍'; ഫസ്റ്റ് ലുക്ക് പുറത്തിവിട്ട് സൂര്യ

സമകാലിക മലയാളം ഡെസ്ക്

ര്‍ക്കാര്‍ സ്‌കൂള്‍ അധ്യപികയായെത്തിയ രാക്ഷസി എന്ന ചിത്രത്തിന് ശേഷം ജ്യോതിക നായികയാകുന്ന പുതിയ ചിത്രമാണ് പൊന്‍മകള്‍ വന്താല്‍. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും നടനും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യ പുറത്തുവിട്ടു. 

ഒരു തോക്കും, പേപ്പര്‍ കൊണ്ടുണ്ടാക്കിയ കാറ്റാടിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ കഴിയുക. പുതുമുഖ സംവിധായകന്‍ ജെജെ ഫെഡറിക് ഒരുക്കുന്ന ചിത്രത്തില്‍ ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 

ചിത്രത്തിന്റെ നിര്‍മാണത്തില്‍ സൂര്യ പങ്കാളിയാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിറ്റ് ചിത്രം 96ലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ഗോവിന്ദ് വസന്തയാണ് സിംഗീതം നിര്‍വഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം