ചലച്ചിത്രം

ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിച്ച്; വാറിന്റെ ഉദ്വേഗഭരിതമായ ടീസര്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റെക്കാലത്തിന് ശേഷം ഹൃത്വിക് റോഷന്‍ ബോളിവുഡില്‍ തിരിച്ചെത്തുമ്പോള്‍ ഒരു നിരവധി ചിത്രങ്ങളാണ് താരത്തെ വരവേല്‍ക്കുന്നത്. സൂപ്പര്‍ 30യുടെ റിലീസിന് പിന്നാലെ ഹൃത്വികും ടൈഗര്‍ ഷ്രോഫും ഒന്നിച്ചെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ 'വാര്‍' ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. സംഗീതം വിശാല്‍- ശേഖര്‍. ഛായാഗ്രഹണം അയനങ്ക ബോസ് നിര്‍വഹിക്കുന്നു. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും