ചലച്ചിത്രം

'ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ വിജയിക്കാതെ പോയതിന് കാരണം ഞാൻ', സമയം തികയാതെ പോയി; തുറന്നുപറഞ്ഞ് അരുണ്‍ ഗോപി 

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുൺ ​ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌. ഒരുപാട് പ്രതീക്ഷ കൽപ്പിക്കപ്പെട്ട ചിത്രം പക്ഷെ അതിനൊത്ത വിജയം നേടാതെപോകുകയായിരുന്നു. ഇപ്പോഴിതാ സിനിമ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തിയിരിക്കുകയാണ് അരുണ്‍ ഗോപി. 

"സിനിമ വിജയിക്കാതെ പോയതിന് പ്രധാനപ്പെട്ട കാരണം ഞാനാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു. വേണ്ടത്ര ശ്രദ്ധകൊടുക്കാന്‍ സാധിച്ചില്ല. സമയം തികയാതെ പോയി", ബിഹൈന്റ്‌വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തിൽ അരുൺ ​ഗോപി പറഞ്ഞു. 

‍ഒരു സംവിധായകനെന്ന നിലയില്‍ റിലീസിനോടനുബന്ധിച്ച് താൻ എടുക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാതെ പോയെന്നും പൂര്‍ണമായും തന്റെ മാത്രം തെറ്റുകൊണ്ടാണ് ചിത്രം വിജയിക്കാതെ പോയിട്ടുണ്ടാകുകയെന്നുമാണ് അരുൺ ​ഗോപി അഭിമുഖത്തിൽ പറഞ്ഞത്. 

"പൂര്‍ണ പിന്‍തുണയോടെ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നിരുന്ന ഒരു നിര്‍മ്മാതാവ്, ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന നായകന്‍, ക്രൂ എല്ലാം എന്റെ കൈകളില്‍ തന്നെയായിരുന്നു. ആ സിനിമ വിജയിക്കാഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്റേതാണ്", അദ്ദേഹം കൂട്ടിച്ചേർത്തു. പ്രണവ്, സായ ഡേവിഡ്, ഗോകുല്‍ സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി