ചലച്ചിത്രം

മഞ്ജു വാര്യര്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, നടിയെന്ന നിലയില്‍ നിത്യയോട് ഒരുപാടു ബഹുമാനം: തുറന്നുപറഞ്ഞ് മിഷന്‍ മംഗള്‍ സംവിധായകന്‍ 

സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ജഗന്‍ ശക്തി ഒരുക്കുന്ന മിഷന്‍ മംഗള്‍. അക്ഷയ്കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, താപ്‌സി പന്നു, നിത്യ മേനോന്‍, ക്രിതി കുല്‍ഹരി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

ജഗന്‍ ശക്തിയുടെ കന്നി സംവിധാനം ചിത്രമാണ് മിഷന്‍ മംഗള്‍. ചിത്രത്തില്‍ നടി മഞ്ജു വാര്യര്‍ അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്ന് തുറന്ന് പറയുകയാണ് ജഗന്‍. "തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യത്തെ നല്ല നടീ നടന്‍മാരെ മുഴുവന്‍ കൊണ്ടു വരണമെന്നായിരുന്നു എന്റെ ആഗ്രഹം. മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍, തമിഴില്‍ നിന്നും സുഹാസിനി മണിരത്‌നം, കന്നഡയില്‍ നിന്നും അനു പ്രഭാകര്‍ ഒരു ബംഗാളി നടി, ഒരു ഹിന്ദി നടി. ഇവരെയൊക്കെ അഭിനയിപ്പിക്കണം എന്നായിരുന്നു ആഗ്രഹം", ജഗന്‍ പറഞ്ഞു.

ചിത്രത്തിന്റെ തിരകഥ എഴുതിത്തുടങ്ങിയ സമയത്ത് മനസ്സില്‍ ശ്രീദേവിയായിരുന്നെന്നും ജഗന്‍ പറഞ്ഞു. "ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തില്‍ അവരോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൗരി ഷിന്‍ഡെയുടെ അസിസ്റ്റന്റായിരുന്നു. അവരെപ്പോലൊരാള്‍ അഭിനയിച്ചാല്‍ തിരക്കഥയ്ക്കു കൊണ്ടു വരാന്‍ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് എനിക്ക് നല്ല പോലെ അറിയാമായിരുന്നു", ജഗന്‍ കൂട്ടിച്ചേര്‍ത്തു. 

അക്ഷയ്കുമാന്‍ നായകനാകാമെന്ന് സമ്മതിച്ചതോടെയാണ് ബോളിവുഡ് താരങ്ങളോട് സംസാരിക്കാമെന്ന് കരുതിയതെന്നും അവര്‍ തയ്യാറായില്ലെങ്കില്‍ ആദ്യത്തെ പ്ലാന്‍ പ്രകാരം മുന്നോട്ട് പോകാമെന്നാണ് ചിന്തിച്ചിരുന്നതെന്നും ജഗന്‍ പറയുന്നു. "കഥ കേട്ട ഉടനെ വിദ്യാ ബാലന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ഹോളിഡേ എന്ന ചിത്ത്രിനു വേണ്ടി സൊനാക്ഷി സിന്ഹയ്‌ക്കൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്.  ഇരുവരും എന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കണമെന്നാഗ്രഹിച്ചിരുന്നു. തപ്‌സിയ്ക്കും സമ്മതമായിരുന്നു".

നിത്യ മോനോന്റെ വ്യത്യസ്ത ഭാഷകളിലുള്ള ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അതുകൊണ്ട് ദക്ഷിണേന്ത്യന്‍ കഥാപാത്രത്തിനായി നിത്യയായിരുന്നു ആദ്യ ചോയ്‌സെന്നും ജഗന്‍ പറഞ്ഞു. "ഒരു നടിയെന്ന നിലയില്‍ ഒരുപാടു ബഹുമാനിക്കുന്നുണ്ട് ഞാനവരെ. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിവരിച്ചപ്പോള്‍ അവരും ആകംക്ഷയോടെ കേട്ടിരുന്നു", ജഗന്‍ ശക്തി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ