ചലച്ചിത്രം

"പ്രണയത്തിനല്ല കണ്ണില്ലാത്തത് പ്രണയിക്കാത്തവര്‍ക്കാ", മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള; ട്രെയിലര്‍ കാണാം 

സമകാലിക മലയാളം ഡെസ്ക്

ന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നടൻ മോഹൻലാലാണ് ട്രെയിലർ റിലീസ് ചെയ്തത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രം ഷാനു സമദ് ആണ് സംവിധാനം ചെയ്യുന്നത്. 

പ്രണയവും വിരഹവും നിറഞ്ഞു‌നിൽക്കുന്ന ചിത്രത്തിന്റെ ഉള്ളടക്കം 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്ന കുഞ്ഞബ്ദുള്ളയുടെ വിശേഷങ്ങളാണ്. ഒന്നരമിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ചിത്രം അടുത്ത മാസം ഒൻപതിന് തീയേറ്ററുകളിൽ എത്തും. 

നടൻ ബാലു വർ​ഗ്​ഗീസ് ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സംവിധായകൻ ലാൽ ജോസും ഒരു മുഖ്യവേഷത്തിലെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സംസ്ഥാന അവാര്‍ഡ് ജേതാവായ സാവിത്രി ശ്രീധരനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ