ചലച്ചിത്രം

ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമര്‍ശം: ചിരിച്ചുകൊണ്ട് പിന്തുണച്ച് കമല്‍ഹാസന്‍, രൂക്ഷവിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് ചിരിച്ചുകൊണ്ട് പിന്തുണ നല്‍കിയെന്നതിന്റെ പേരില്‍ കമല്‍ഹാസനെതിരെ തമിഴ്‌നാട്ടില്‍ വന്‍ രോഷം. റിയാല്‍റ്റി ഷോ ആയ ബിഗ്‌ബോസിന്റെ ഫൈനല്‍ എപ്പിസോഡിലാണ് സംഭവം നടന്നത്. പരിപാടിക്കിടെ ഒരു മല്‍സരാര്‍ഥി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയപ്പോഴാണ് കമല്‍ഹാസന്‍ ചിരിച്ചത്. 

ഇതേ തുടര്‍ന്ന് താരം സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിടുന്നത്. മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസന് ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നത് എങ്ങിനെയാണെന്നാണ് പ്രേക്ഷകരുടെ ചോദ്യം. തുടക്കം മുതല്‍ വിവാദങ്ങളുടെ അകമ്പടിയുള്ള  ബിഗ്്‌ബോസ് തമിഴിന്റെ അവാസന എപ്പിസോഡാണ് ഉലകനായകനെ കുടുക്കിയത്. 

ശരവണന്‍ എന്ന മത്സരാര്‍ത്ഥി, തന്റെ കോളജ് പഠനകാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാനായി മാത്രം ബസില്‍ കയറാറുണ്ടായിരുന്നുവെന്ന് പറഞ്ഞു. ഇത് കേട്ട് കമല്‍ഹാസന്‍ ചിരിച്ചുവെന്നാണ് പരാതി. 

മല്‍സരാര്‍ഥികളായ മീരാ മിഥുന്‍, ചേരന്‍ എന്നിവര്‍ തമ്മില്‍ നടന്ന വാക്‌പോരില്‍ അവതാരകന്‍ ഇടപെടുന്നതിനിടെയായിരുന്നു വിവാദ സംഭാഷണം.  ശരവണനെയും കമല്‍ഹാസനെയും പരിപാടി സംപ്രേക്ഷണം ചെയ്ത ചാനലിനെയും രൂക്ഷമായി വിമര്‍ശിച്ചു ഗായിക ചിന്‍മയി ട്വീറ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ