ചലച്ചിത്രം

ആ വിരാട് മൈതാനത്ത് മാത്രം, യഥാര്‍ത്ഥത്തില്‍ 'നായകന്‍' വളരെ ശാന്തന്‍: അനുഷ്‌ക ശര്‍മ്മ 

സമകാലിക മലയാളം ഡെസ്ക്

മൈതാനത്ത് കാണുന്ന അഗ്രസീവ് നായകനല്ല യഥാര്‍ത്ത ജീവിതത്തിലെ വിരാട് കൊഹ് ലി എന്ന് പറയുകയാണ് ബോളിവുഡ് നടിയും വിരാടിന്റെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ. താന്‍ പരിചയപ്പെട്ടടുള്ളതില്‍ ഏറ്റവും ശാന്തനായ വ്യക്തിയാണ് വിരാട് എന്നാണ് അനുഷ്‌കയുടെ വാക്കുകള്‍. 

"ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശാന്തരായ ആളുകളില്‍ ഒരാളാണ് വിരാട്. ഫീല്‍ഡിന് പുറത്ത് ആള് വളരെ റിലാക്‌സ്ഡ് ആണ്. എന്റെ സുഹൃത്തുക്കളോടും ടീമിലുള്ളവരോടുമൊക്കെ നിങ്ങള്‍ക്കിതു ചോദിക്കാം. മൈതാനത്ത് പെട്ടെന്ന് പ്രകോപിതനാകുന്നത് അത്രയധികം ആവേശമുള്ളതുകൊണ്ടാണ്. അത് ഫീല്‍ഡില്‍ മാത്രമുള്ള പെരുമാറ്റമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല", അനുഷ്‌ക പറഞ്ഞു. 

ഭര്‍ത്താവ് എപ്പോഴും തന്റെ കൂടെയിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഭാര്യയല്ല താനെന്നും അനുഷ്‌ക പറഞ്ഞു."ജോലി ഉപേക്ഷിച്ച് എന്നോടൊപ്പം കുറച്ചുനേരം കൂടി ചിലവഴിക്കൂ എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. എന്നോട് വിരാടും അങ്ങനെതന്നെയാണ്. അവരവര്‍ ചെയ്യുന്ന ജോലികള്‍ തമ്മില്‍ ബഹുമാനിക്കുമ്പോള്‍ വിവാഹജീവിതത്തിലും ബഹുമാനമുണ്ടാകും", താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും