ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാര്‍ഗംകളി'. ദിവസങ്ങള്‍ക്ക് മുന്‍പാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയിര്‍ ഇറക്കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസറും പുറത്ത് വിട്ടിരിക്കുകയാണ്. നടന് ബൈജുവിന്റെ കഥാപാത്രത്തെ വിശദീകരിക്കുന്ന ടീസര്‍ ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ബൈജു അവതരിപ്പിക്കുന്ന ആന്റപ്പന് എന്ന മുഴുക്കുടിയന്റെ ടീസറാണ് തരംഗമാകുന്നത്. കഞ്ഞിയിലും ഐസ്ക്രീമിലുമെല്ലാം മദ്യം ഒഴിച്ചുകുടിക്കുന്ന ബൈജുവിന്റെ ആന്റപ്പന് എന്ന കഥാപാത്രം ഒടുവില്‍ കരള്‍ രോഗബാധിതനായി ആശുപത്രിയിലായതായാണ് ടീസറില്‍ നിന്നും മനസിലാവുന്നത്. ചിത്രത്തിലെ പാട്ടും ടീസറും ട്രെയ്ലറുമെല്ലാം നേരത്തേ ശ്രദ്ധ നേടിയിരുന്നു.
ലിസ്റ്റിന് സ്റ്റീഫന്‍, ആല്വിന് ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോമഡിയും സസ്പെന്‍സും എല്ലാം കൂട്ടിയിണക്കുന്ന മാസ് എന്റര്‍ടെയിനറാണെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ശശാങ്കന് മയ്യനാട് തിരക്കഥയെഴുതിയ ചിത്രത്തിന് ഡയലോഗുകള്‍ രചിക്കുന്നത് ബിബിന്‍ ജോര്‍ജ് തന്നെയാണ്.
ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്, നെടുമുടി വേണു, സിദ്ദിഖ്, ശാന്തികൃഷ്ണ, ധര്മ്മജന് ബൊള്‍ഗാട്ടി, ഹരീഷ് കണാരന്, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബികെ ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം, അരവിന്ദ് കൃഷ്ണ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ