ചലച്ചിത്രം

'അന്ന് എല്ലാവരും പൊങ്കാലയിട്ടു'; മക്കളേ ഇപ്പോ എങ്ങനുണ്ട്?; സന്തോഷ് പണ്ഡിറ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നൂറ് കോടി ക്ലബില്‍ ഇടം നേടിയ മമ്മൂട്ടിയുടെ ആദ്യചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ മധുരരാജയുമായി ബന്ധപ്പെട്ട പഴയൊരു പ്രവചനകഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അന്നേ ചിത്രം നൂറുകോടി ക്ലബ്ലിലേത്തുമെന്നു തന്നെ താന്‍ പ്രവചിച്ചിരുന്നെന്നും അന്ന് പലരും പൊങ്കാലയിട്ടന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റിന്റെ പൂര്‍ണരൂപം:
''മക്കളേ...
മമ്മൂക്കയുടെ 'മധുര രാജ' സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷന്‍ ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില്‍ പറയുന്നു.
ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില്‍ വമ്പന്‍ കളക്ഷനോടെ ഈ ചിത്രം പ്രദ4ശനം തുടരുന്നുണ്ടാവാം..

All the best..
ഈ സിനിമ ഇറങ്ങും മുമ്പേ ഇതൊരു 200 കോടി രഹൗയ. ല്‍ പുഷ്പം പോലെ കയറുമെന്ന് ഞാന്‍ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ?
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല , മഹാ പാവമാ..)''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത