ചലച്ചിത്രം

ഇവന്‍ എങ്ങനെയാണ് റാണിയെ ആകര്‍ഷിക്കുന്നത്, എനിക്ക് കഴിഞ്ഞിട്ടില്ല: ആമിര്‍ ഖാന്‍

സമകാലിക മലയാളം ഡെസ്ക്

കന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായൊരു ആശംസ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. വളരെ മനോഹരമായ ഒരു ഫോട്ടോ സഹിതമാണ് ആമിറിന്റെ ആശംസ. ആമിറിന്റെ മകന്‍ ജുനൈദും നടി റാണി മുഖര്‍ജിയും ഒന്നിച്ചുള്ള ഫോട്ടോയാണ് ആമിര്‍ ട്വീറ്റ് ചെയ്തത്.

ഇതേ ചിത്രം ആമിര്‍ ഇന്‍സ്റ്റയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ മകന്‍ എങ്ങനെയാണ് റാണിയെ ഇങ്ങനെ ആകര്‍ഷിപ്പിക്കുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അവന്‍ റാണിയെ സന്തോഷിപ്പിക്കുന്നത് കണ്ട് ഞാന്‍ അതിശയിച്ചിരിക്കുകയാണ്. എനിക്കൊരിക്കലും കഴിയില്ല. ഹാപ്പി ബര്‍ത്ത്‌ഡേ ജുനൈദ്'- ആമിര്‍ ട്വീറ്റ് ചെയ്തു.

തലാഷ്, ഗുലാം, മംഗള്‍ പാണ്ടെയ, ദ റൈസിങ് എന്നീ ചിത്രങ്ങളിലെല്ലാം ആമിറും റാണി മുഖര്‍ജിയും ഒന്നിച്ചെത്തിയിട്ടുണ്ട്. ആമിറിന്റെ മകള്‍ ഇറ ഖാനും ഇന്‍സ്റ്റഗ്രാമിലൂടെ ജുനൈദിന് ആശംസകളറിയിച്ചിട്ടുണ്ട്. 

ഇറ ഖാനും ജുനൈദും ആമിറിന്റെയും റീന ദത്തയുടെയും മക്കളാണ്. ഇവര്‍ 2002ല്‍ വേര്‍പിരിയുകയും 2005ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുകയും ചെയ്തു. വേര്‍പിരിഞ്ഞെങ്കിലും കുംടുംബ സംഗമങ്ങളിലും സിനിമാ പ്രൊമോഷനുകള്‍ക്കുമെല്ലാം റീനയും ആമിറും ഒന്നിച്ചെത്താറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി