ചലച്ചിത്രം

നിപ ജാഗ്രത നിര്‍ദേശം വൈറസിന്റെ പരസ്യമെന്ന് കമന്റ്; എന്നാല്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ 

സമകാലിക മലയാളം ഡെസ്ക്

നിപ വൈറസിനെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ ബോധവത്കരണ പോസ്റ്റിട്ടതിനെ സിനിമയുടെ പ്രൊമോഷനാണെന്ന് വിമര്‍ശിച്ചയാള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാമിലിട്ട ബോധവത്കരണ പോസ്റ്റിലാണ് സിനിമയുടെ പരസ്യമാണിതെന്ന് പറഞ്ഞ് ഒരാള്‍ കമന്റിട്ടത്. 

ഇതിന് മറുപടിയുമായി താരം രംഗത്തെത്തി. ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ മറുപടിയെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഇതേസമയം കോഴിക്കോട് പടര്‍ന്നുപിടിച്ച നിപ വൈറസിനെ അതിജീവിച്ചതിനെ പറ്റി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമ 'വൈറസില്‍' ടൊവിനോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈമാസം ഏഴിനാണ് ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി നിപ വൈറസ് വീണ്ടുമെത്തിയപ്പോള്‍ സിനിമ റിലീസ് മാറ്റിവയ്ക്കണമെന്ന അഭിപ്രായവും ശക്തമാണ്. ഇതിനോട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ