ചലച്ചിത്രം

'നീ അതിസുന്ദരിയാണ്, ഞാന്‍ നിന്നെ ഭ്രാന്തമായി പ്രണയിക്കുന്നു'; വിവാഹവാര്‍ഷികത്തില്‍ മാധവന്‍ കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്കായി മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടന്‍ മാധവന്‍. താരത്തിന്റേയും ഭാര്യ സരിത ബിര്‍ജെയുടേയും 20ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. സരിതയോടുള്ള തന്റെ പ്രണയം പറയുന്നതാണ് കുറിപ്പ്. നിന്റെ സ്‌നേഹത്തിന്റെ അടിമയാണ് ഞാനെന്നും ഭ്രാന്തമായി സ്‌നേഹിക്കുന്നുണ്ടെന്നുമാണ് മാധവന്‍ കുറിച്ചത്. 

'നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കവും നിന്റെ പുഞ്ചിരിയും കാരണം ഞാനൊരു ചക്രവര്‍ത്തിയാണെന്ന് തോന്നിപ്പോകുന്നു. നിന്റെ നിരുപാധികമായ സ്‌നേഹത്തിന് ഞാന്‍ അടിമയാണ്. കാരണം അത്രയും മനോഹരിയാണ് നീ. നിന്നോട് എനിക്ക് ഭ്രാന്തമായ പ്രണയമാണ്. വിവാഹത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍' മാധവന്‍ കുറിച്ചു.

1991 ലാണ് മാധവനും സരിതയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 1999 ല്‍ ഇരുവരും വിവാഹിതരായി. മാധവന്റെ ചില ചിത്രങ്ങളില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഒരു മകനുണ്ട്. വേദാന്ത്. ദേശിയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍താരമാണ് വേദാന്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി ഇനി അണ്ണൻ നോക്കിക്കോളും'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു