ചലച്ചിത്രം

'സ്‌കൂളിന് അടുത്തുള്ള പറമ്പിലെ ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ, ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി'; സ്വയം ട്രോളി പിഷാരടി

സമകാലിക മലയാളം ഡെസ്ക്

ണ്ട് മാസത്തെ അവധി ആഘോഷത്തിന് ശേഷം വീണ്ടും സ്‌കൂളിലേക്ക് മടങ്ങിയിരിക്കുകയാണ് കുട്ടികള്‍. മധുരവും കളിപ്പാട്ടവുമായാണ് സ്‌കൂളുകള്‍ കുട്ടികളെ സ്വീകരിച്ചത്. പ്രവേശനോോത്സവം ഗംഭീരമായി നടക്കുന്നതിന് ഇടയില്‍ സ്വയം ട്രോളി കയ്യടിവാങ്ങുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. സംഗീത സംവിധായകന്‍ ദീപക് ദേവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം സ്വയം ട്രോളാന്‍ ഉപയോഗിച്ചിരിക്കുന്നത്. 

ദീപക് ദേവിനോട് കാര്യമായി എന്തോ പറയുന്ന പിഷാരടിയെ ആണ് ചിത്രത്തില്‍ കാണുന്നത്. പാഷാരടിയെ വാക്കുകള്‍ വളരെ ശ്രദ്ധയോടെയാണ് ദീപക് കേട്ടിരിക്കുന്നത്. 'ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി' എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചര്‍ച്ച എന്തിനെക്കുറിച്ചാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. 'നാളെ സ്‌കൂളിന് അടുത്തുള്ള പറമ്പില്‍ നിന്നും ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ''ആണ് പറഞ്ഞു കൊടുക്കുന്നത് എന്നാണ് അദ്ദേഹം കുറിക്കുന്നത്. 

സോഷ്യല്‍ മീഡിയയിലെ അടിക്കുറിപ്പിന്റെ തമ്പുരാനായിട്ടാണ് പിഷാരടിയെ വിലയിരുത്തുന്നത്. അതിനാല്‍ ആവേശത്തോടെയാണ് പോസ്റ്റിനെ ആരാധകര്‍ സ്വീകരിക്കുന്നത്. പോസ്റ്റിന് താഴെ പിഷാരടിയെ ട്രോളിക്കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. വൃത്തിയായി പാട്ട് ചെയ്യുന്ന അയാളെ ഉപദേശിച്ചു കുളമാക്കുമോ എന്നാണ് ഒരാളുടെ ചോദ്യം. 

മമ്മൂട്ടിയെ നായകനാക്കി പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എടുത്ത ഫോട്ടോയാണിതെന്നാണ് സൂചനകള്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ദീപക് ദേവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്