ചലച്ചിത്രം

'സൂര്യയുടെ കാലം കഴിഞ്ഞു, അജിത്തിന് അഭിനയിക്കാനല്ല ബിരിയാണിയുണ്ടാക്കാനാണ് താല്‍പ്പര്യം'; രൂക്ഷവിമര്‍ശനവുമായി നടന്‍

സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പര്‍താരങ്ങളായ അജിത്തിനേയും സൂര്യയേയും രൂക്ഷമായി വിമര്‍ശിച്ച് തെലുങ്ക് നടന്‍ ബബ്ലു പൃഥ്വിരാജ്. അജിത്തിന് അര്‍പ്പണ ബോധമില്ലെന്നും സൂര്യയുടെ കാലം കഴിഞ്ഞുവെന്നുമാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. നടന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. 

അജിത്ത് മികച്ച വ്യക്തിത്വത്തിന് ഉടമയാണെങ്കിലും അര്‍പ്പണ ബോധം വട്ടപൂജ്യമാണെന്നാണ്  ബബ്ലു പൃഥ്വിരാജ് പറയുന്നത്. അദ്ദേഹത്തിന് അഭിനയിക്കണം എന്ന് ഒട്ടും ആഗ്രഹമില്ല. അജിത്തിന് സിനിമയും താരപരിവേഷവുമെല്ലാം യാദൃശ്ചികമായി വന്നതാണ്. അജിത്തിന്റെ സ്വന്തം തൊഴിലില്‍ യാതൊരു ശ്രദ്ധയുമില്ല. അദ്ദേഹത്തിന് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഇഷ്ടടം ബിരിയാണി പാകം ചെയ്യാനാണെന്നാണ് ആരോപണം. 

സൂര്യയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് തെലുങ്ക് താരം സംസാരിച്ചത്. സൂര്യ വളരെ മോശം വ്യക്തിയാണെന്നും സ്വാര്‍ത്ഥനാണെന്നും ബബ്ലു പറഞ്ഞു. സൂര്യയുടെ കാലം കഴിഞ്ഞു എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും സൂര്യയും. അതിനാല്‍ തങ്ങളുടെ പ്രിയ താരങ്ങളെക്കുറിച്ചുള്ള ആരോപണം ബബ്ലി പൃഥ്വിരാജിനെതിരേയുള്ള ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. തമിഴ് സിനിമയിലും സീരിയലുകളിലും ശക്തമായ സാന്നിധ്യമാണ് ബബ്ലൂ പൃത്ഥിരാജ്. ബാലതാരമായി എത്തിയ താരം ശ്രദ്ധ നേടുന്നത് വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ