ചലച്ചിത്രം

തിരിച്ചുവരവിന് ഒരുങ്ങി സുഷ്മിത സെന്‍; ആരാധകര്‍ ആവേശത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്‍പത് വര്‍ഷമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് സുഷ്മിത. കുട്ടികള്‍ക്കൊപ്പം ചെലവിട്ടും യാത്രകള്‍ ചെയ്തും താരം ജീവിതം ആഘോഷമാക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാനും താരം മറക്കാറില്ല. എന്നാല്‍ സുഷ്മിതയെ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകര്‍. എന്ന് തിരികെ വരും എന്ന ചോദ്യം ആരാധകര്‍ വര്‍ഷങ്ങളായി ചോദിക്കുന്നുണ്ട്. ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സുഷ്മിത സെന്‍ സിനിമയിലേക്ക് തിരികെ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സുഷ്മിത മടങ്ങിവരുന്നതിന്റെ സൂചനകള്‍ നല്‍കിയത്. അതീവ സുന്ദരിയായി നില്‍ക്കുന്ന ചില സെല്‍ഫികള്‍ പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചത് ' രണ്ടാം റൗണ്ട്... ക്ലാസിലേക്ക് തിരികെ എത്താന്‍ ഒരുങ്ങുന്നു' എന്നാണ്. എന്തായാലും ആരാധകരെ ആവേശത്തിലാക്കുകയാണ് താരത്തിന്റെ പോസ്റ്റ്. 43 കാരിയായ താരത്തിന്റെ മടങ്ങിവരവിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. 

43 ാം വയസില്‍ നിങ്ങള്‍ തുടങ്ങുന്നു എന്നാണ് സുഷ്മിതയുടെ ഒരു ആരാധിക കമന്റ് ചെയ്ത്. നീ പറഞ്ഞത് ശരിയാണ് 43ാം വയസില്‍ ഞാന്‍ വീണ്ടും പഠിക്കാന്‍ തുടങ്ങുകയാണ് എന്നാണ് ഇതിന് മറുപടിയായി സുഷ്മിത കുറിച്ചത്. 

ഒന്‍പത് വര്‍ഷമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് സുഷ്മിത. നോ പ്രോബ്ലം എന്ന ചിത്രത്തിലാണ് താരത്തെ അവസാനമായി കാണുന്നത്. മക്കള്‍ക്കുവേണ്ടിയാണ് താന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നത് എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ