ചലച്ചിത്രം

'ആറു വര്‍ഷത്തിനിടെ ഏഴാമത്തെ ശസ്ത്രക്രിയ, ഒരു വശം തളര്‍ന്നു പോയേക്കാവുന്ന അവസ്ഥ'; കാന്‍സറിനോട് മല്ലിട്ട് നടി ശരണ്യ

സമകാലിക മലയാളം ഡെസ്ക്

റു വര്‍ഷം മുന്‍പാണ് നടി ശരണ്യ ശശിയുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കാന്‍സര്‍ കടന്നുവരുന്നത്. എന്നാല്‍ അവര്‍ അതിനെ അന്ന് പോരാടി തോല്‍പ്പിച്ചു. ജീവിതത്തിലേക്ക് തിരികെ മടങ്ങിവരുന്നതിനിടെയിലാണ് വീണ്ടും വില്ലനായി കാന്‍സര്‍ എത്തുന്നത്. ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് നടി. എന്നാല്‍ സാമ്പത്തികമായി തകര്‍ന്ന നടിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. 

സാമൂഹിക പ്രവര്‍ത്തകനായ സൂരജ് പാലാക്കാരനാണ് ഫേയ്‌സ്ബുക്ക് വീഡിയോയിലൂടെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടികടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര്‍ നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം സൂരജ് പറയുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായര്‍ പറയുന്നതും വിഡിയോയില്‍ കാണാം. 

കലാകാരന്മാരുടെ താരപ്രഭയില്‍ കൂടെ നില്‍ക്കാന്‍ ഒരുപാട്‌പേരുണ്ടാകുമെന്നും എന്നാല്‍ ഒരു അസുഖമോ അപകടമോ വന്നാലോ തിരിഞ്ഞു നോക്കാന്‍ പോലും ആരുമുണ്ടാകില്ലെന്നുമാണ് വീഡിയോയിലൂടെ സൂരജ് പറയുന്നു. ഏഴ് മാസം മുന്‍പാണ് അവസാനമായി ശരണ്യ ഓപ്പറേഷന് വിധേയമായത്. ഇത്തവണത്തേത് വളരെ ക്രിട്ടിക്കലാണെന്നും ഒരു വശം തളര്‍ന്നു പോകുന്ന അവസ്ഥയിലാണെന്നുമാണ് സീമ ജി നായര്‍ പറയുന്നത്. 

'എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്‍ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്. ശരണ്യയുടെ അടുത്തുനിന്നും വിഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഞാന്‍ ഉദേശിച്ചിരുന്നത്. എന്നാല്‍ അവര്‍ ഒരു നടിയാണ്. ഈ കെടന്നകിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപംപറ്റാന്‍ ആ കുട്ടിക്ക് വിഷമമുണ്ട്.' സീമ വ്യക്തമാക്കി.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവ പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു