ചലച്ചിത്രം

'നേരത്തെ ഉറങ്ങണം, പാതിരാത്രിയിലെ പാര്‍ട്ടി എനിക്ക് ചേരില്ല'; ഓട്ട്‌സൈഡര്‍ ആകുന്നത് മോശം കാര്യമല്ലെന്ന് തപ്‌സി പന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് തപ്‌സി പന്നു ബോളിവുഡിലേക്ക് എത്തുന്നത്. തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ നിന്ന് ലഭിച്ച അവസരങ്ങളും അനുഭവവും തപ്‌സിയെ ബാളിവുഡില്‍ മികച്ച നടിയാക്കി. ശക്തമായ നിരവധി കഥാപാത്രങ്ങളാണ് താരത്തിന് ഇപ്പോള്‍ ലഭിക്കുന്നത്. അമിതാഭ് ബച്ചനൊപ്പമുള്ള പിങ്ക് വിജയമായതിന് പിന്നാലെ തപ്‌സിയുടെ നിരവധി ബോളിവുഡ് ചിത്രങ്ങളാണ് മികച്ച വിജയമായത്. എന്നാല്‍ തപ്‌സിയെ ബോളിവുഡ് കണക്കാക്കുന്നത് പുറത്തുള്ള ഒരാളായാണ്. തന്റെ പേരിലുള്ള ഔട്ട്‌സൈഡര്‍ സ്റ്റാറ്റസിനെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍ തപ്‌സി. 

'ഞാനൊരു ഔഡ്‌സൈഡറാണ്. എന്നാല്‍ ഇതിനെ മോശം കാര്യമായി ഞാന്‍ കാണുന്നില്ല. ഞാന്‍ സന്തോഷവതിയായ ഔട്ട്‌സൈഡറാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ അത്ര പ്രമുഖയല്ല. എന്റെ പിന്നാലെ ക്യാമറ ഇല്ലാത്തതിനാല്‍ ഞാന്‍ യാത്ര ചെയ്യുകയും സിനിമയ്ക്ക് പുറത്തെ സാധാരണക്കാരുടെ ജീവിതം വീക്ഷിക്കുകയും ചെയ്യറുണ്ട്. അതാണ് ഔട്ട്‌സൈഡറായി നില്‍ക്കുന്നതില്‍ എനിക്കുള്ള ശക്തി. സാധാരണ ജീവിതം നയിക്കുന്നതുകൊണ്ടാണ് എന്റ കഥാപാത്രങ്ങളില്‍ സ്വാഭാവികത കൊണ്ടുവരാന്‍ എനിക്ക് സാധിക്കുന്നത്' തപ്‌സി പറഞ്ഞു. 

ബോളിവുഡിലെ മറ്റ് താരങ്ങളിലെ പോലെ ലേറ്റ് നൈറ്റ് പാര്‍ട്ടിയില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും തപ്‌സി വ്യക്തമാക്കി. ഞാന്‍ വളരെ നേരത്തെ ഉറങ്ങു. അതുപോലെ നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യും. അതിനാല്‍ രാത്രി വൈകിയുള്ള പാര്‍ട്ടിയൊന്നും എന്റെ ജീവിത രീതിയ്ക്ക് ചേരില്ല. ഞാന്‍ സന്തോഷകരമായ അന്തരീക്ഷത്തിലാണ്. തപ്‌സി കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷം താരത്തിന്റേതായി നാല് ബോളിവുഡ് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. കൂടാതെ ഒരു തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു. ഗെയിം ഓവര്‍, മിഷന്‍ മംഗള്‍, ശാന്ത് കി സങ്ക് എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി