ചലച്ചിത്രം

ബാലി ബീച്ചില്‍ ഉല്ലസിച്ച് വിദ്യാ ബാലന്‍; എന്നെ കൂടെ കൂട്ടാതിരുന്നത് എന്തെന്ന് സൊനാക്ഷി; ചിത്രങ്ങള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബാലിയില്‍ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് സുന്ദരി വിദ്യാബാലന്‍. ബാലിയില്‍ നിന്നുള്ള വിദ്യയുടെ അവധിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മെറൂണ്‍ നിറത്തിലുള്ള നീണ്ട ഗൗണ്‍ അണിഞ്ഞ് അതിമനോഹരിയായാണ് വിദ്യയെ ചിത്രങ്ങളില്‍ കാണുന്നത്. കടലില്‍  കളിക്കുന്ന വിദ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

ഫണ്‍ എന്ന് കുറിച്ച് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അവധി ആഘോഷമാക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരുടെ മാത്രമല്ല സഹതാരങ്ങളുടേയും മനസ് കീഴടക്കുകയാണ്. നിരവധി സെലിബ്രിറ്റികളാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. എന്തുകൊണ്ടാണ് എന്നെ കൂടെ കൂട്ടാതിരുന്നത് എന്നാണ് സൊനാക്ഷി സിന്‍ഹയുടെ ചോദ്യം. കൂടാതെ പ്രിയങ്ക ചോപ്ര, അതിഥി റാവു തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. 

എന്‍.ടി.ആറിന്റെ ബയോപിക് ചിത്രത്തിലാണ് വിദ്യ അവസാനമായി വേഷമിട്ടത്. മിഷന്‍ മംഗള്‍ ആണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തിയ പിങ്കിന്റെ തമിഴ് പതിപ്പിലും വിദ്യ വേഷമിടുന്നു. അജിത് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി