ചലച്ചിത്രം

നടി വിഷ്ണുപ്രിയ വിവാഹിതയാകുന്നു; വരൻ ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ മകൻ 

സമകാലിക മലയാളം ഡെസ്ക്

ടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയാകുന്നു. ഈ മാസം ഇരുപതിനാണ് താരത്തിൻ്റെ വിവാഹം. ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ മകൻ വിനയ് വിജയൻ ആണ് വരൻ. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 

വിവാഹ നിശ്ചയ ചിത്രങ്ങൾ വിഷ്ണുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം വിവാഹത്തിന് 9 ദിനങ്ങൾ മാത്രം എന്ന് കുറിച്ചുകൊണ്ട് വിനയ്ക്കൊപ്പമുള്ള ഒരു ചിത്രം നടിതന്നെ ഷെയർ ചെയ്തു. ഇതോടെ ഇരുവർക്കും ആശംസകൾ നേർന്ന് നിരവധിപ്പേരാണ് കമന്റുകൾ കുറിക്കുന്നത്. 

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ വിഷ്ണുപ്രിയ 2007ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. 2009ൽ പുറത്തിറങ്ങിയ കേരളോത്സവം എന്ന ചിത്രത്തിൽ നായികയായി. 2012ൽ നാങ്ക എന്ന ചിത്രത്തിലൂടെതമിഴിലും അരങ്ങേറ്റം കുറിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി