ചലച്ചിത്രം

'രജനീകാന്തിന്റെ അമേരിക്കൻ കസിനാവാം, അല്ലെങ്കിൽ നയൻതാരയുടെ അങ്കിൾ'; ദർബാറിൽ അവസരം ചോദിച്ച് ഹോളിവുഡ് താരം

സമകാലിക മലയാളം ഡെസ്ക്

സൂപ്പർസ്റ്റാർ രജനീകാന്തും നയൻതാരയും പ്രധാനവേഷത്തിൽ എത്തുന്ന ദർബാറിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പോലും ഞെട്ടിച്ചുകൊണ്ട് ചിത്രത്തിൽ അവസരം ചോദിച്ച് എത്തിയിരിക്കുകയാണ് ഹോളിവുഡ് താരം ബിൽ ഡ്യൂക്ക്.  തനിക്ക് തമിഴ് സംസാരിക്കാൻ അറിയില്ലെന്നും എന്നാൽ രജനീകാന്തിന്റെ അകന്ന ബന്ധുവായോ നയൻതാരയുടെ അങ്കിളായോ തനിക്ക് ഒരു വേഷം നൽകണം എന്നാണ് തന്റെ ട്വിറ്ററിലൂടെ ബിൽ ഡ്യൂക്ക് കുറിച്ചിരിക്കുന്നത്. 

'എആര്‍ മുരഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. പക്ഷെ രജനീകാന്തിന്‍റെ അകന്ന അമേരിക്കന്‍ ബന്ധുവായോ നയന്‍താരയുടെ അങ്കിളായോ അഭിനയിക്കാന്‍ സാധിക്കും. ശ്രീകർ പ്രസാദിനും സന്തോഷ് ശിവനും എന്നെ ഉൾപ്പെടുത്താനാകും. അനിരുദ്ധിന് എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. എന്ത് പറയുന്നു?'- ബില്‍ ഡ്യൂക്ക് കുറിച്ചു.

സംവിധായകൻ മുരുകദോസിനേയും രജനീകാന്തിനേയും നയൻതാരയേയും ശ്രീകർ പ്രസാദിനേയും സന്തോഷ് ശിവനേയും അനിരുദ്ധിനേയും ടാ​ഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഹോളിവുഡ് താരത്തിന്റെ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമ ലോകം. താരത്തിന്റെ ഔദ്യോ​ഗിക പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് എങ്കിലും സംവിധായകൻ മുരുകദോസിന് ഇത് വിശ്വസിക്കാനായിട്ടില്ല. സാർ ഇത് താങ്കൾ തന്നെയാണോ എന്നാണ് മുരുകദോസ് ചോദിക്കുന്നത്. 

ആരാധകരും ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. താങ്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഇന്ത്യൻ സിനിമയിൽ വർക്ക്ത ചെയ്യാനുള്ള താൽപ്പര്യം അദ്ദേഹം വ്യക്തമാക്കി. തനിക്കും തന്റെ ടീമിനും ഇന്ത്യയിലെ മികച്ച കലാകാരന്മാർക്കൊപ്പവും സംവിധായകർക്കൊപ്പവും വർക്ക് ചെയ്യാൻ താൽപ്പര്യമുണ്ടെന്നും അതിനാലാണ് ട്വിറ്ററിലൂടെ അവരെ സമീപിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

27 വർഷങ്ങൾക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ധർബാർ. ഇതിനോോടകം ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ എസ്ജെ സൂര്യയാണ് വില്ലനായി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍