ചലച്ചിത്രം

'നീ ആദ്യം അളവെടുക്കാന്‍ പിടിച്ചു നിര്‍ത്തി താ'; വായടപ്പിച്ച് ഇന്ദ്രന്‍സിന്റെ മറുപടി; എജ്ജാതി തഗ് ലൈഫ് എന്ന് സോഷ്യല്‍ മീഡിയ; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഷിക് അബു സംവിധാനം ചെയ്ത വൈറസ് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വലിയ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയത്. ഇന്ദ്രന്‍സും ചിത്രത്തില്‍ മികച്ച വേഷത്തില്‍ എത്തിയിരുന്നു. മികച്ച അഭിപ്രായവും താരത്തിന്റെ പ്രകടനം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇന്ദ്രന്‍സിന്റെ ഒരു തകര്‍പ്പന്‍ മറുപടിയിലൂടെയാണ്. 

വൈറസ് ടീം ഒരുമിച്ചെത്തിയ അഭിമുഖത്തിനിടെ നടന്‍ സെന്തില്‍ കുമാറിന്റെ ചോദ്യത്തിനാണ് താരം തഗ് ലൈഫ് മറുപടി നല്‍കിയത്. ഈ പടത്തില്‍ പഴയപോലെ ഒരു കോസ്റ്റിയൂമര്‍ ആയിരുന്നെങ്കില്‍ ഇതിലെ വൈറസിന് എന്ത് വേഷം നല്‍കും എന്നാണ് സെന്തില്‍ കുമാര്‍ ചോദിച്ചത്. നീ ആദ്യം വൈറസിനെ പിടിച്ച് അളവെടുക്കാന്‍ നിര്‍ത്തി താ... എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. കൂടെയുണ്ടായിരുന്ന താരങ്ങള്‍ ചിരിച്ചുകൊണ്ടാണ് ഇന്ദ്രന്‍സിന്റെ ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള മറുപടിയെ ഏറ്റെടുത്തത്. ട്രോളന്മാരുടെ കണ്ണില്‍പെട്ടതോടെയാണ് ഇന്ദ്രന്‍സിന്റ് തഗ് ലൈഫ് മറുപടി വൈറലായത്. നടന്‍ ടൊവിനോ തോമസ് തഗ് ലൈഫ് എന്ന അടിക്കുറിപ്പോടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ