ചലച്ചിത്രം

'എനിക്ക് അവളെ പ്രേമിക്കാനാണ് അല്ലാതെ രൂപക്കൂട്ടില്‍ വയ്ക്കാനല്ല'; സ്‌കൂള്‍ പ്രണയം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസന്‍ സ്‌കൂള്‍ അധ്യാപകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു സ്‌കൂളും അവിടുത്തെ വിദ്യാര്‍ഥികളുടെ ജീവിതവും പ്രധാന പ്രമേയമാവുന്ന ട്രെയ്‌ലറിലെ രസകരങ്ങളായ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ ഉണര്‍ത്തിയിരിക്കുന്നത്. 

എടാ അവള്‍ക്കേ മീശയുണ്ടടാ.. എനിക്ക് അവളെ പ്രേമിക്കാനാണ് അല്ലാതെ രൂപക്കൂട്ടില്‍ വയ്ക്കാനല്ല..' ഓരോ മലയാളിയുടെയും  സ്‌കൂള്‍ ജീവിതത്തിലേക്ക് തണ്ണിമത്തന്റെ രുചിയോടെയുള്ള യാത്രയാണ് ഈ സിനിമ. പൃഥ്വിരാജും ദുല്‍ഖറുമടക്കമുള്ള താരങ്ങള്‍ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തണ്ണിര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. 

മലയാളിയുടെ സ്‌കൂളോര്‍മകളിലെ ഓരോ മുഹൂര്‍ത്തവും ട്രെയിലറില്‍ കൃത്യമായി സംവിധായകന്‍ അവതരിപ്പിക്കുന്നു. മൂന്നു സങ്കടങ്ങളുള്ള ജെയ്‌സണ്‍ എന്ന വിദ്യാര്‍ഥിയുടെ ജീവിതമാണ് സിനിമ പറയുന്നത്. അവന്റെ ഒന്നാമത്തെ പ്രശ്‌നമായി എത്തുന്നത് സാക്ഷാല്‍ വിനീത് ശ്രീനിവാസനാണ്. അധ്യാപകനും അതിലുപരി സുന്ദരനും ചെറുപ്പക്കാരനുമായ ഒരു അധ്യാപകനെത്തിയാല്‍ സ്‌കൂളിലെ നിശബ്ദ കാമുകന്‍മാരുടെ മാനസികാവസ്ഥ ജെയ്‌സണിലൂടെ ട്രെയിലറില്‍ തന്നെ വ്യക്തമാകുന്നു. 

വിനീത് ശ്രീനിവാസനൊപ്പം കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധ നേടിയ മാത്യൂ തോമസും ഉദാഹരണം സുജാതയില്‍ മികച്ച പ്രകടനം നടത്തിയ അനശ്വരയുമാണ് സിനിമയിലെ പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. മോന്‍ ടി ജോണും വിനോദ് ഇലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം.

<

p>
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം