ചലച്ചിത്രം

ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്; ഗിന്നസ് റെക്കോര്‍ഡ് നേടിയ സംവിധായകനൊപ്പം ബിഗ് ബജറ്റ് ചിത്രം

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്.  എസ്എസ് രാജമൗലിയുടെ അച്ഛനായ കെവി വിജയേന്ദ്രപ്രസാദ് യുവസംവിധായകന്‍ വിജീഷ് മണിയുടെ ബിഗ് ബജറ്റ് ചിത്രത്തിനായാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 

രണ്ടു തവണ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ സംവിധായകന്‍ കൂടിയാണ് വിജീഷ്. അമ്പത്തിയൊന്ന് മണിക്കൂര്‍ രണ്ട് മിനിറ്റ് സമയം കൊണ്ട് തിരക്കഥയൊരുക്കിയ വിശ്വഗുരു എന്ന സിനിമയും ഇരുള എന്ന ആദിവാസി ഭാഷയില്‍ ഒരുക്കിയ നേതാജി എന്ന സിനിമയുമാണ് വിജീഷിന് ഗിന്നസ് റെക്കോഡ് നേടിക്കൊടുത്തത്.

30 വര്‍ഷത്തിലധികമായി സിനിമാരംഗത്തുള്ള വിജയേന്ദ്രപ്രസാദ് ഇതുവരെ തിരക്കഥയൊരുക്കിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു. ബാഹുബലിക്ക് പുറമെ ഈച്ച, മഗധീര, മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി , ബജ്‌റംഗി ഭായിജാന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. സെപ്റ്റംബറില്‍ വിജയേന്ദ്രപ്രസാദ് തിരക്കഥയൊരുക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്