ചലച്ചിത്രം

'അവിടെ ചര്‍ച്ച ഇവിടെ ചിത്രംവര'; ജയസൂര്യയ്ക്ക് മോഹന്‍ലാലിന്റെ സ്‌നേഹസമ്മാനം 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമാ താരങ്ങളെല്ലാം ഒത്തുചേർന്ന ദിവ‌സമാണ് ഇന്ന്. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോ​ഗത്തിലായിരുന്നു ഈ കൂടിച്ചേരൽ. അതേസമയം ഇതേദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് നടൻ ജയസൂര്യ പങ്കുവച്ച ഒരു ചിത്രമാണ്. 

മോഹൻലാൽ സ്വന്തമായി വരച്ചുനൽകിയ ഒരു ചിത്രമാണ് ജയസൂര്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒരുപാട് സ്നേഹത്തോടെ എന്ന് ചിത്രത്തിൽ മോഹൻലാൽ എഴുതുചേർത്തിട്ടുമുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങിനിടയിൽ വരച്ചതാണ് ചിത്രം എന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന് താഴെ 'ഭാഗ്യം' എന്നെല്ലാം കുറിച്ചുകൊണ്ടുള്ള കമന്റുകള്‍ വന്നുക്കഴിഞ്ഞു.അമ്മ സംഘടനയിൽ കാര്യ​ഗൗരവമായ ചർച്ചകൾ നടക്കുമ്പോൾ പ്രധാന വ്യക്തികൾ ചിത്രം വരയ്ക്കുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ചിത്രത്തിന് താഴെ ഉയരുന്നുണ്ട്. 

കഴിഞ്ഞ വർഷം നടൻ അ‌ജു വർ​ഗ്​ഗീസിനും മോഹൻലാൽ ഇത്തരത്തിൽ ചിത്രങ്ങൾ വരച്ചു നൽകിയിരുന്നു. അന്ന് ഹോളിഡേ ഇന്നിൽ വച്ച് നടന്ന മീറ്റിങ്ങിനിടയിലാണ് അജുവിന് അദ്ദേഹം ചിത്രങ്ങൾ സമ്മാനിച്ചത്. ഒരു വർഷം പിന്നിട്ടിട്ടും ഈ ചിത്രങ്ങൾ ഇപ്പോഴും ചർച്ചയാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇക്കുറി ജയസൂര്യയും ചിത്രം പങ്കുവച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്