ചലച്ചിത്രം

ഹൃത്വിക് റോഷനെയല്ലാതെ സിനിമയില്‍ ആരെയും ചുംബിക്കാനില്ല;വെളിപ്പെടുത്തലുമായി താരസുന്ദരി; ഞെട്ടി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ ഭാഷകളില്‍ ഏറെ ആരാധകരുള്ള നടിയാണ് തമന്ന. വിവിധ ഭാഷകളില്‍ നിരവധി നല്ല സിനിമകളും തമന്നയെ തേടിയെത്തിയിട്ടുണ്ട്. തമിഴ് സുന്ദരി തമന്ന ഇപ്പോള്‍ തെലുങ്കിലാണ് കൂടുതല്‍ സിനിമകള്‍ ചെയ്യുന്നത്. ചുംബിക്കാന്‍ താന്‍ തയ്യാറല്ലെന്ന് സിനിമയുടെ കരാറില്‍ തമന്ന എഴുതി ചേര്‍ക്കാറുണ്ട്.

ചുംബനരംഗങ്ങളില്‍ പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതിന് മടിയുണ്ട്. സിനിമയ്ക്കായി കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കാറുണ്ടെന്നും തമന്ന വെളിപ്പെടുത്തിയിരുന്നു. ബിക്കിനി, അധരചുംബനം എന്നിവ ഒഴിവാക്കണമെന്ന് ആദ്യമേ പറയും. എത്ര പണം ഓഫര്‍ ചെയ്താലും താന്‍ അത് ചെയ്യില്ലെന്നും തമന്ന നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഹൃത്വിക് റോഷനെ ആണ് ചുംബിക്കേണ്ടത് എങ്കില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നാണ് നടി പറയുന്നത്.

ഒരു തമിഴ് ടി.വി ഷോയിലായിരുന്നു തമന്നയുടെ തുറന്നു പറച്ചില്‍. 'സ്‌ക്രീനില്‍ ഞാന്‍ ചുംബിക്കാറില്ല. എന്റെ കരാറിലെ ഒരു ഭാഗമാണത്. പക്ഷെ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്, ഹൃത്വിക് റോഷനാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും,' തമന്ന പറഞ്ഞു.

ഹൃത്വിക് റോഷനെ ഒരിക്കല്‍ കണ്ടപ്പോള്‍ താന്‍ ആരാണെന്ന് പോലും മറന്ന് ഒരു ആരാധിക മാത്രമായി മാറിയെന്നും തമന്ന പറഞ്ഞു. 'ഈയടുത്താണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ഞാന്‍ വളരെ വിചിത്രമായാണ് പെരുമാറിയത്. ആദ്യം ഹായ് പറഞ്ഞ് കണ്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ശരിയെന്ന് പറഞ്ഞ് പോവാന്‍ ഒരുങ്ങി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ചിത്രം എടുക്കണോ എന്ന് ഹൃത്വിക് ചോദിച്ചത്. വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു ചിത്രം എടുത്തു,' തമന്ന പറഞ്ഞു.

2017 ഒക്ടോബറിലാണ് തമന്ന ഹൃത്വിക്കിനെ കണ്ടത്. 'എന്റെ സിനിമാ കരിയറിന്റെ തുടക്കം മുതലേ ഞാന്‍ ആരാധനയോടെ നോക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയും കഠിനാധ്വാനവും പ്രചോദിപ്പിക്കുന്നതാണ്,' തമന്ന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി