ചലച്ചിത്രം

കൊഹ് ലിയുമായി പ്രണയത്തിലായിരുന്നോ? വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു പറഞ്ഞ് തമന്ന

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ സൂപ്പര്‍ താര ജോഡിയാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയും. നീണ്ട മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നായത്. അനുഷ്‌കയുമായി പ്രണയത്തിലാകുന്നതിന് മുന്‍പ് തെന്നിന്ത്യന്‍ താരസുന്ദരി തമന്നയുമായി കൊഹ് ലി പ്രണയത്തിലായിരുന്നോ? ഒരു കാലത്ത് പാപ്പരാസികള്‍ പാടിനടന്ന പ്രണയകഥയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തമന്ന. 

2012 ല്‍ വിരാട് കൊഹ് ലിയോടൊപ്പം ചെയ്ത പരസ്യചിത്രമാണ് ഗോസിപ്പിന് കാരണമായത്. ഇരുവരും പ്രണയത്തിലാണെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായി. തമന്നയുമായി പിരിഞ്ഞതിന് ശേഷമാണ് അനുഷ്‌കയുമായി പ്രണയത്തിലാവുന്നത് എന്നായിരുന്നു കഥകള്‍. എന്നാല്‍ താനും കൊഹ് ലിയും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നും ഷൂട്ടിങ്ങിന് ഇടയില്‍ പോലും അധികം സംസാരിച്ചിട്ടില്ല എന്നുമാണ് താരം പറയുന്നത്. 

'പരസ്യം ചിത്രീകരിക്കുന്നതിനിടയില്‍ ഞാനും കോലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാല്‍ നാല് വാക്കുകള്‍ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാന്‍ കോലിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല. ഞാന്‍ ജോലി ചെയ്തിട്ടുള്ള ചില നടന്‍മാരേക്കാള്‍ മികച്ച സഹതാരമായിരുന്നു കോലി. അത് പറയാതെ വയ്യ' അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നു പറഞ്ഞത്. 

പരസ്യചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അനുഷ്‌കയുമായി കൊഹ് ലി അടുക്കുന്നത്. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം