ചലച്ചിത്രം

ഞാന്‍ എന്റെ നിലപാടുകള്‍ കങ്കണയെപ്പോലെ വിളിച്ച് പറയാറില്ല; മറുപടി നല്‍കി ആലിയ ഭട്ട്

സമകാലിക മലയാളം ഡെസ്ക്

പുല്‍വാമ വിഷയത്തില്‍ തീവ്രദേശീയ നിലപാടുകളുമായി രംഗത്തെത്തി ശ്രദ്ധനേടിയ താരമാണ് കങ്കണ റണാവത്. അതിര്‍ത്തിയില്‍ പോയി ഒരു തോക്കെടുത്ത് വേണ്ടെത് ചെയ്യണമെന്ന് തോന്നിയെന്ന് കങ്കണ പറഞ്ഞത് ബോളിവുഡില്‍ സംസാരവിഷയമായിരുന്നു. 

അതേസമയം, സമകാലികവിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയാത്ത ചില താരങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാനും കങ്കണയ്ക്ക് മടിയില്ല. നടി ആലിയ ബട്ടിനെതിരെയായിരുന്നു പുതിയ വിമര്‍ശനം. 'ആലിയയും അവരുടെ 'ഗല്ലി ബോയ്' രണ്‍വീര്‍ സിങ്ങും അരാഷ്ട്രീയവും നിരുത്തരവാദിത്വപരവുമായ പ്രസ്താവനകളാണ് നടത്തുന്നത് എന്നായിരുന്നു കങ്കണയുടെ പരിഹാസം.

എന്നാല്‍ തനിക്ക് സ്വന്തമായ അഭിപ്രായമുണ്ടെന്നും പക്ഷേ താനത് സ്വകാര്യമാക്കി വയ്ക്കാനാണ് ആഗ്രഹിക്കുന്നതുമെന്നായിരുന്നു കങ്കണയുടെ മറുപടി. 'ക്വീന്‍ സിനിമയിലെ നായികയുടെ അഭിപ്രായത്തെ മാനിക്കുന്നു, എന്നാല്‍ ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ സ്വകാര്യമാക്കി വയ്ക്കാനാണ് ആഗ്രഹിക്കുന്നത്'- ആലിയ പറഞ്ഞു.

'എനിക്ക് കങ്കണയെപ്പോലെ വിഷയങ്ങളില്‍ പെട്ടെന്ന് തുറന്നടിക്കാനുള്ള കഴിവില്ല. പക്ഷേ, ഞാന്‍ കങ്കണയുടെ അഭിപ്രായങ്ങളെ മാനിക്കുന്നു. ചിലപ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയായിരിക്കാം. ഒരേ കാര്യത്തിന് ഈ ലോകത്ത് ധാരാളം അഭിപ്രായങ്ങളുണ്ട്, പക്ഷേ എല്ലാതും പുറത്തേക്ക് വരണമെന്നില്ല എന്ന് തന്റെ പിതാവ് പറഞ്ഞിട്ടുണ്ട് എന്നും നടി പറഞ്ഞു. 

അഭിനയം ഏറെ ഇഷ്ടമുള്ളയാളാണ് ഞാന്‍. എന്നാല്‍ ജീവിതത്തില്‍ അതിനേക്കാള്‍ കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ തനിക്് ആഗ്രഹമുണ്ടെന്നും കങ്കണ പറഞ്ഞു. 'എനിക്ക് സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ ഇഷ്ടമാണ്, പക്ഷേ സംവിധാനം ചെയ്യില്ല. സമൂഹ്യവിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു'- ആലിയ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും