ചലച്ചിത്രം

'മമ്മൂക്ക രണ്ട് മണിക്കൂറോളം ഒറ്റനില്‍പ്പു നിന്നു, എല്ലാവരുടേയും പേരെടുത്തു വിളിച്ചു'; മധുരരാജ ടീമിനെ ഞെട്ടിച്ച് മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

പേരന്‍പിനും യാത്രയ്ക്കും പിന്നാലെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. സൂപ്പര്‍ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ഒരുപാട് പ്രത്യേകതകളുമായി എത്തുന്ന ചിത്രം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഷൂട്ടിങ് അവസാനിച്ചത്. 

പാക്കപ്പിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകരെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചടങ്ങ് നടത്തിയിരുന്നു. ചടങ്ങിലെ യഥാര്‍ത്ഥ സ്റ്റാര്‍ അവതാരകനായിരുന്നു. മറ്റാരുമല്ല മമ്മൂട്ടി തന്നെയാണ് ചിത്രത്തിന് അവതാരകനായി എത്തിയത്. രണ്ട് മണിക്കൂര്‍ നേരം നിന്ന നില്‍പ്പില്‍ നിന്നാണ് താരം പരിപാടി അവതരിപ്പിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പേരെടുത്ത് വിളിച്ച് സ്വാഗതം ചെയ്ത താരം ചടങ്ങിനെത്തിയ എല്ലാവരേയും ഞെട്ടിച്ചു. നടനും അവതാരകനുമായ പ്രശാന്താണ് മമ്മൂട്ടിയുടെ അവതരണത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. 

പ്രശാന്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

മോനെ പ്രശാന്തേ..'ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു..ആഘോഷിക്കാന്‍ നിന്ന എന്നെ പണിയെടുപ്പിക്കാന്‍ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് പിടികിട്ടി..നൂറോളം ദിവസം ഷൂട്ട് ചെയ്ത 'മധുരരാജയുടെ' ഓഡിയോ ലോഞ്ച് & packup പാര്‍ട്ടി anchor ചെയ്യാന്‍ ഉള്ള വിളി ആണ്.. പെട്ടൂ..ഞങ്ങള്‍ മൂവരും planningലേക്ക് കടന്നു..

'നീ അവിടെ ഇരിക്ക്, ഇന്ന് ഞാന്‍ അവതാരകനാകാം' ഘനാഗാഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങള്‍ തല ഉയര്‍ത്തി..എന്റെ കയ്യില്‍ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്‌റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി.. 

ക്ഷീണം വകവെയ്ക്കാതെ, കാണികളുടെ എനര്‍ജി ആവാഹിച്ച് അദ്ദേഹം തുടങ്ങി.. 2 മണിക്കൂറോളം ഒറ്റനില്പില്‍ നിന്ന്, എല്ലാ crew members നേയും പേരെടുത്തു വിളിച്ചു, വിശേഷം പങ്ക് വച്ച്, സെല്‍ഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയം ആക്കി.. തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു.. മമ്മൂക്കാ.. അങ്ങ് ഒരു അത്ഭുതം ആണ്.. സിനിമയെ പുണരാന്‍ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം..
THE KING IS BACK...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു