ചലച്ചിത്രം

'സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്റെ ഹോംവര്‍ക്കും ഇങ്ങനെ മോഷണം പോവാറുണ്ട്'; കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് സിദ്ധാര്‍ത്ഥ് 

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും കുടുത്ത വിമര്‍ശകനാണ് നടന്‍ സിദ്ധാര്‍ത്ഥ്. ഇപ്പോള്‍ റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ ഹോംവര്‍ക്കും ഇത്തരത്തില്‍ മോഷ്ടിക്കപ്പെടാറുണ്ട് എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. 

'ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ സ്‌കെയില്‍ വച്ച് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു, അതൊക്കെ ഒരു കാലം'  സിദ്ധാര്‍ത്ഥ് കുറിച്ചു. റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ കളവുപോയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ കുറിപ്പ്. 'റഫാല്‍, പരാജയം, കള്ളന്‍, എന്റെ ഹോംവര്‍ക്ക് പട്ടി തിന്നു' എന്നീ ഹാഷ്ടാഗുകളോടെയാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരേ ഉയര്‍ന്നത്. മോദിയേയും കേന്ദ്രത്തേയും പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും നിറയുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം