ആദ്യ ചിത്രം തീയറ്ററുകളിലെത്തും മുന്നേ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു ഋഷി കപൂറിന്റെയും ശ്രീദേവിയുടെയും മകളായ നടി ജാന്‍വി കപൂര്‍. അവാര്‍ഡ് നിശകളിലും താരവിവാഹങ്ങളിലും അമ്മയ്ക്കൊപ്പം ഫാഷന്‍ ട്രെന്‍ഡുകള്‍ക്കനുസരിച്ച് ഒരുങ്ങിയെത്തുന്ന ജാന്‍വി എന്നും പാപ്പരാസികളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കായി താരത്തിന്റെ ഒരു സമ്മാനം. ഒരു മിനിറ്റില്‍ കണ്ണാടിയുടെ പോലും സഹായമില്ലാതെ എങ്ങനെ മേക്കപ്പ് ഇട്ട് ഒരുങ്ങാം എന്ന് കാണിക്കുന്ന വിഡിയോയാണ് ജാന്‍വി ആരാധകര്‍ക്കായി സമ്മാനിച്ചിരിക്കുന്നത്.
ജാന്‍വിയുടെ ജന്മദിനത്തോട് ചേര്‍ത്താണ് പുതിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു മിനിറ്റ് കൊണ്ട് എങ്ങനെ ലിപ്സ്റ്റിക് മാത്രം ഉപയോഗിച്ച് മേക്കപ്പ് ചെയ്യാമെന്നാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. മേക്കപ്പ് അണിയേണ്ടതെങ്ങനെയെന്ന് വിഡിയോയില്‍ ചെയ്തുകാണിക്കുന്നതിനൊപ്പം ആരാധകരോട് ഇത്തരത്തില്‍ മേക്കപ്പ് ചെയ്യാനും ജാന്‍വി ആവശ്യപ്പെട്ടിട്ടുണ്ട.
ജാന്വിബര്ത്ത്ഡേചലഞ്ച് എന്ന ഹാഷ്ടാഗ് നല്കി മേക്കപ്പ് വിഡിയോ പോസ്റ്റ് ചെയ്യാനാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. മികച്ച രീതിയില്‍ മേക്കപ്പ് ചെയ്യുന്ന 22 പേര്‍ക്ക് സമ്മാനവും ലഭിക്കും. മാര്‍ച്ച് 12 വരെയാണ് ജാന്‍വിയുടെ ചലഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം.
ബ്യൂട്ടി ബ്രാന്‍ഡായ നൈക്കയാണ് ഈ ചലഞ്ചിന് പിന്നില്‍. നൈക്കയുടെ ലിപ്സ്റ്റിക് ഉപയോഗിച്ചാണ് ജാന്‍വി ഒരുങ്ങുന്നതും. മേക്കപ്പ് ചെയ്യണമെന്ന് ആഗ്രഹിക്കുകയും എന്നാല്‍ അതിനായി ഒരുപാട് സമയം ചിലവാക്കാനില്ലാത്തവര്ക്കും പ്രയോജനപ്പെടുത്താവുന്നതാണ് ജാന്‍വിയുടെ ഈ വിഡിയോ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ