ചലച്ചിത്രം

രണ്ടാമത് ഒരു ജയന് കൂടി മലയാള സിനിമയില്‍ ഇടം ഇല്ല; ജയസൂര്യ എന്ന് പേര് മാറ്റത്തിന് പിന്നിലെ കഥ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എന്റെ യഥാര്‍ത്ഥ പേര് ജയന്‍ എന്നാണ്. രണ്ടാമത് ഒരു ജയന് കൂടി മലയാള സിനിമയില്‍ ഇടം ഉണ്ടാകില്ലെന്ന് തോന്നിയപ്പോള്‍ തന്റെ പേര് ജയസൂര്യയെന്നാക്കുകയായിരുന്നെന്ന് നടന്‍ ജയസൂര്യ. ശ്രീലങ്കയുടെ ക്രിക്കറ്റ് കളിക്കാരന്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. ഞാന്‍ സ്വയം ജയസൂര്യ എന്ന് പേരിട്ടു. ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ആറ്റ്‌ലിയും എന്റെ കൂടെ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ ജയസൂര്യയായി. വീട്ടുകാര്‍ പോലും മാസങ്ങള്‍ക്ക് ശേഷമാണ് ഇതറിയുന്നെതന്ന് ജയസൂര്യ പറഞ്ഞു.

നല്ലവേഷം ലഭിക്കാനാല്ല നിര്‍മ്മാതാവായത്. ഒരു പ്രൊജക്ട് വന്നപ്പോള്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു നമുക്ക് തന്നെ ചെയ്യാമെന്ന്. അത് ചെയ്തു എന്നുമാത്രം. കണക്കെല്ലാം രഞ്ജിത്താണ് നോക്കുന്നത്. നല്ല വേഷം എവിടെ നിന്ന് വന്നാലും ചെയ്യും. ഷൂട്ടില്ലാത്ത മിക്ക ദിവസവും കഥകേള്‍ക്കുന്ന ഒരാളാണ് താനെന്നും സ്വയം നിര്‍മ്മാതാവായാല്‍ നല്ല വേഷം കിട്ടുമെന്ന് കരുതുന്നില്ലെന്നും ജയസൂര്യ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ