ചലച്ചിത്രം

നിങ്ങളാരും വിചാരിക്കാത്ത ട്വിസ്റ്റ് ഈ സിനിമയിലുണ്ട്, ലൂസിഫർ ഇറങ്ങുന്ന ദിവസം ഉത്സവമായിരിക്കും: ബാല (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ല്ലാവർക്കും ഇഷ്ടപ്പെടുന്ന ഫാമിലി എന്റർടെയ്നറായിരിക്കും ലൂസിഫറെന്നും നിറയെ ട്വിസ്റ്റുകൾ ചിത്രത്തിലുണ്ടെന്നും നടൻ ബാല.  പ്രേക്ഷകരാരും വിചാരിക്കാത്ത ട്വിസ്റ്റ് ലൂസിഫറിലുണ്ടെന്നും ചിത്രം ഇറങ്ങുന്ന ദിവസം ഉത്സവമായിരിക്കുമെന്നുമാണ് ബാലയുടെ വാക്കുകൾ. 

ലൂസിഫറിൽ ചെറിയ കഥാപാത്രമാണെങ്കിലും അതൊക്കെ ചെയ്തിരിക്കുന്നത് വലിയ താരങ്ങളാണ്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ പ്രഗത്ഭരാണ് അണിനിരക്കുന്നത്. ഒറ്റക്കാര്യം ഉറപ്പായി പറയാം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഫാമിലി എന്റർടെയ്നറായിരിക്കും ലൂസിഫർ. നിങ്ങളാരും വിചാരിക്കാത്ത രീതിയിലുള്ള ട്വിസ്റ്റ് ഈ സിനിമയിലുണ്ട്, ബാല പറഞ്ഞു. 

ലൂസിഫറിന്റെ ഷൂട്ടിങ് സെറ്റ് താൻ വിചാരിച്ചതുപോലെ ആയിരുന്നില്ലെന്നും ബാല പറഞ്ഞു. വലിയ താരനിരയും സാങ്കേതിക പ്രവർത്തകരും ഉള്ളതുകൊണ്ടുതന്നെ സെറ്റ് ഭയങ്കര സീരിയസ് ആയിരിക്കുമെന്നാണ് ഓർത്തത്. എന്നാൽ വിചാരിച്ചതുപോലെയേ ആയിരുന്നില്ല. എല്ലാവരും കളിതമാശകൾ പറഞ്ഞ് ഇരിക്കുന്നു. ബുദ്ധിമുട്ടേറിയ ഫൈറ്റ് രംഗങ്ങളായിരുന്നെങ്കിലും ആസ്വദിച്ചാണ് അഭിനയിച്ചത്, ബാല പറഞ്ഞു. 

താൻ ആദ്യമായി സംവിധാനം ചെയ്തപ്പോൾ പൃഥ്വിയെ അഭിനയിപ്പിക്കാൻ കഴിയാഞ്ഞതിലുള്ള വിഷമം ഇപ്പോൾ മാറിയെന്നും ബാല പറയുന്നു. ഹിറ്റ്ലിസ്റ്റ് എന്ന ചിത്രമാണ് ബാല സംവിധാനം ചെയ്തത്. ചിത്രത്തിൽ അതിഥിവേഷത്തിൽ പൃഥ്വിരാജിനെ നിശ്ചയിച്ചിരുന്നു. ചിക്കൻപോക്സ് ബാധിച്ചതിനെത്തുടർന്നാണ് അന്ന് അത് നടക്കാതെപോയത്.  ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം സിനിമയേക്കാൾ ഉപരി ജീവിതത്തിലും നല്ല സുഹൃത്തുക്കൾ. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സുഹൃത്തിനോടൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതായിരുന്നു എന്റെ വിഷമം. പക്ഷേ അത് ഇപ്പോൾ മാറി. എന്റെ സുഹൃത്ത് സംവിധാനം ചെയ്യുന്ന പടത്തിൽ ഞാൻ അഭിനയിച്ചു, ബാല പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി