ചലച്ചിത്രം

ജൂണിന് വേണ്ടി വണ്ണം കുറച്ച രജിഷ ഇനി ഒളിംപിക്‌സിന്‌

സമകാലിക മലയാളം ഡെസ്ക്

രിടവേളയ്ക്ക് ശേഷം രജിഷ വിജയന്‍ തിരിച്ചെത്തിയ ചിത്രമാണ് 'ജൂണ്‍'. ചിത്രത്തിന് വേണ്ടി വണ്ണം കുറച്ച് വന്‍ മേക്കോവര്‍ നടത്തിയാണ് രജിഷ മടങ്ങിയെത്തിയത്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഫൈനല്‍സ് എന്നാണ് പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. 

ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സില്‍ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. നവാഗതനായ പിആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കും. തീവണ്ടി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈ ആഴ്ച്ച തന്നെ പുറത്തു വിടുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി