ചലച്ചിത്രം

'ഞാനും കാത്തിരിക്കുന്നു ലൂസിഫറിനായി'; ജതിന്‍ രാംദാസായി ഉടന്‍ വരുമെന്ന് ടൊവിനോ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലൂസിഫര്‍ തിയേറ്ററുകളി ലെത്തുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്ന് ടൊവിനോ തോമസ്. ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് താരം വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ലൂസിഫര്‍ അനൗണ്‍സ് ചെയ്തപ്പോള്‍ താന്‍ അതില്‍ ഉണ്ടായിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്ന് ടൊവിനോ പറയുന്നു. പിന്നീടാണ് റോള്‍ ലഭിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് അത് ഏറ്റെടുത്തത്. ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ലൂസിഫറില്‍ അവതരിപ്പിക്കുന്നതെന്നും താരം പറഞ്ഞു. 

ചെറുതെങ്കിലും പ്രാധാന്യമുണ്ടെന്ന് താന്‍ വിശ്വസിക്കുന്ന കഥാപാത്രമാണ് ജതിന്‍. ലാലേട്ടന്‍ നായകനായും പൃഥ്വിരാജ് സംവിധായകനായും എത്തുന്ന കോമ്പോ അതീവ രസകരമാണ്. ഡബ്ബ് ചെയ്ത ഭാഗങ്ങള്‍ കണ്ടപ്പോഴും സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴും സിനിമയെ കുറിച്ച് തനിക്ക് പോസിറ്റീവ് ആയ പ്രതീക്ഷയാണ് ഉള്ളതെന്നും ടൊവിനോ പറയുന്നു. 

സിനിമ വലിയ വിജയവും പ്രേക്ഷകര്‍ക്ക് എന്റര്‍ടൈന്‍മെന്റും ആകുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്