ചലച്ചിത്രം

രണ്ടാമൂഴം കേസ്; ശ്രീകുമാർ മേനോന് തിരിച്ചടി; ആർബിട്രേറ്റർ വേണമെന്ന ആവശ്യം കോടതി തള്ളി; വിലക്ക് നിലനിൽക്കും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരകഥയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശ്രീകുമാർ മേനോന് തിരിച്ചടി. കേസിൽ ആർബിട്രേറ്റർ വേണമെന്ന ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് സംവിധായകന്റെ ആവശ്യം തള്ളിക്കളഞ്ഞത്. ഇതോടെ തിരക്കഥ ഉപയോ​ഗിക്കരുതെന്ന വിലക്ക് നിലനിൽക്കും. 

രണ്ടാമൂഴം നോവലിന്‍റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച് എംടി വാസുദേവൻ നായർ നൽകിയ ഹർജിയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും.  കേസ് തീർക്കാൻ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടിയാണ് എംടി ഹർജി നൽകിയത്. 

കരാർ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാർ മേനോനെ എതിർ കക്ഷിയാക്കി എംടി കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ