ചലച്ചിത്രം

ലൂസിഫറിന്റെ വില്ലന്‍ എത്തി; വിവേക് ഒബ്രോയുടെ പോസ്റ്റര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലെ വിവേക് ഒബ്രോയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ബോളിവുഡ് താരം അവതരിപ്പിക്കുന്നത്. ബോബി എന്നാണ് വിവേകിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ 25 ാം പോസ്റ്ററാണ് ഇത്. കൂളിങ് ഗ്ലാസ് വെച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന വിവേകിനെയാണ് പോസ്റ്ററില്‍ കാണുന്നത്. 

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക, ടൊവിനോ, ഇന്ദ്രജിത്ത്, നൈല ഉഷ, ബാല തുടങ്ങി വലിയ താരനാരയാണ് ചിത്രത്തിലുള്ളത്. മുരളി തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയെറ്ററില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി