ചലച്ചിത്രം

അഭിനയത്തോടും സംവിധാനത്തോടും എനിക്ക് പ്രണയമാണ്: എപ്പോള്‍ അഭിനയം നിര്‍ന്നുമെന്ന് ചോദിക്കുന്നവരോട് ആമിര്‍

സമകാലിക മലയാളം ഡെസ്ക്

ല്ലൊരു സംവിധായകന്‍ കൂടിയാണ് ബോളിവുഡ് താരം ഐമിര്‍ ഖാന്‍. ആമിര്‍ സംവിധാനം ചെയ്ത  'താരേ സെമീന്‍ പര്‍' എന്ന ചി്ത്രം വന്‍ ഹിറ്റായിരുന്നു. എന്നാലിപ്പോള്‍ ആമിര്‍ സംവിധാനം ചെയ്യാറില്ല. സംവിധാനം എപ്പോഴും തന്നില്‍ ആവേശമുണ്ടാക്കാറുണ്ടെന്നും പക്ഷേ ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ വയ്ക്കുന്നതെന്നാണ് താരം പറയുന്നത്.

അതിന് കാരണവുമുണ്ട്. അഭിനയം ഇഷ്ടമാണെങ്കിലും കുറച്ച് കഴിഞ്ഞാല്‍ ആമിര്‍ അത് നിര്‍ത്തും. 'സംവിധാനം ഇഷ്ടമായതിനാലാണ് ധൈര്യത്തോടെ 'താരേ സെമീന്‍ പര്‍' ചെയ്തത്. സംവിധാനത്തോടും അഭിനയത്തോടും എനിക്ക് പ്രണയമാണ്. അവ രണ്ടില്‍നിന്നും എനിക്ക് അകന്നു നില്‍ക്കാനാവില്ല. അഭിനേതാവായാണ് ഞാനെന്റെ കരിയര്‍ തുടങ്ങിയത്. 

അതിനാല്‍ ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ. ഞാനൊരു നല്ല സംവിധായകനാണെന്ന ബോധ്യം വരുന്ന ആ നിമിഷം അഭിനയം നിര്‍ത്തും. ഇപ്പോള്‍ അഭിനയം നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല, അതിനാലാണ് ഇപ്പോള്‍ സംവിധാന മോഹം തല്‍ക്കാലം മാറ്റി വച്ചിരിക്കുന്നത്,' ആമിര്‍ പറയുന്നു.

പണം ഉണ്ടാക്കുന്നതിലല്ല, നല്ല തിരക്കഥകള്‍ക്ക് പിന്തുണ നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും ആമിര്‍ പറഞ്ഞു. 'സാധാരണ ബിസിനസ് ലക്ഷ്യത്തോടെയാണ് ആളുകള്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത്. എന്റെ അജണ്ട അതല്ല. ക്രിയേറ്റിവിറ്റിയാണ് ഞങ്ങളുടെ അജണ്ട. എപ്പോഴാണോ നല്ലൊരു തിരക്കഥ ലഭിക്കുന്നത്, അതുവരെ ഞങ്ങള്‍ സിനിമ നിര്‍മ്മിക്കില്ല.'

നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഹോളിവുഡ് എന്നല്ല ലോകത്തിലെ ഏതു ഭാഗത്തെ സിനിമയിലും അഭിനയിക്കുമെന്നും ആമിര്‍ വ്യക്തമാക്കി. ഹോളിവുഡില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജപ്പാനില്‍നിന്നോ ആഫ്രിക്കയില്‍നിന്നോ ഉളള സിനിമാ പ്രവര്‍ത്തകര്‍ അവസരം നീട്ടിയാല്‍, എനിക്ക് ഇഷ്ടപ്പെട്ടാല്‍ തീര്‍ച്ചയായും ചെയ്യും. ഹോളിവുഡിനോട് ആകര്‍ഷണം തോന്നിയിട്ടില്ലെന്നും ആമിര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി