ചലച്ചിത്രം

'ആ തടിയനെ എനിക്ക് പണ്ടേ ഇഷ്ടമല്ല, മമ്മൂട്ടിയ്ക്ക് കോമഡി അവതരിപ്പിക്കാനറിയില്ല'; പഴയ പോസ്റ്റിന്റെ പേരില്‍ ടൊവിനോയ്ക്ക് നേരെ സൈബര്‍ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയേയും മോഹന്‍ലാലിനേയും അധിക്ഷേപിച്ചു എന്നാരോപിച്ച് നടന്‍ ടൊവിനോ തോമസിന് നേരെ സൈബര്‍ ആക്രമണം. സിനിമയില്‍ എത്തുന്നതിനു മുമ്പ് ടൊവിനോയിട്ട കമന്റാണെന്ന് പറഞ്ഞുകൊണ്ടുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ വൈറലായതിന് പിന്നാലെയാണ് താരത്തിന്റെ ഫേസ്സ്ബുക്ക് അക്കൗണ്ടില്‍ ചീത്ത വിളി നിറയുന്നത്. എന്നാല്‍ അത് ടൊവിനോ കുറിച്ച പോസ്റ്റ് ആണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

2012 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കോബ്രയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. അതില്‍ മമ്മൂട്ടിയ്ക്ക് കോമഡി അവതരിപ്പിക്കാന്‍ അറിയില്ല എന്നാണ് പറയുന്നത്. മോഹന്‍ലാല്‍ ഫാനാണോ എന്ന ചോദ്യത്തിന് ആ തടിയനെ എനിക്ക് പണ്ടേ ഇഷ്ടമല്ല എന്നായിരുന്നു മറുപടി. എന്തായാലും സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ് രണ്ട് താരങ്ങളേയും കുറിച്ചുള്ള കമന്റുകള്‍. സത്യാവസ്ഥ എന്താണെന്ന് പോലും നോക്കാതെയാണ് ടൊവിനോയെ ഒരു കൂട്ടം ആളുകള്‍ ചീത്ത വിളിക്കുന്നത്. 

മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സുകള്‍ ഒന്നിച്ചു ചേര്‍ന്നാണ് ആക്രമണം. അടുത്ത ചിത്രം പരാജയപ്പെടുത്തും എന്നുവരെ ഭീഷണിയുണ്ട്. ടൊവിനോ ഇടുന്ന പോസ്റ്റുകളില്‍ ആഗ്രി റിയാക്ഷന്‍ നിറയുകയാണ്. എന്നാല്‍ ടൊവിനോയെ പിന്തുണച്ചുകൊണ്ടും കമന്റുകള്‍ വരുന്നുണ്ട്. ആരാണ് ചെയ്തത് എന്നറിയാതെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ